(www.kl14onlinenews.com)
(21-NOV-2022)
കാസർകോട്: കെ എൽ 14 പാട്ടുകൂട്ടം ലഹരിവിരുദ്ധ സംഗീത യാത്ര നടത്തി. തളങ്കര പടിഞ്ഞാർ പാർക്കിൽ വെച്ച് നടന്ന ചടങ്ങ് വെൽഫെയർ ഓഫീസർ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.കാസർകോട് സർക്കിൾ ഇൻസ്പെക്ടർ പി.അജിത്കുമാർ മുഖ്യ പ്രഭാഷണം നടത്തി.കെ.എൽ 14 പാട്ടുകൂട്ടം പ്രസിഡൻ്റ് സുബൈർ പുലിക്കുന്ന് അധ്യക്ഷത വഹിച്ചു.സെക്രട്ടറി കുഞ്ഞാമു നെല്ലിക്കുന്ന്, ട്രഷറർ ഖലീൽ കോപ്പ, മാധ്യമ പ്രവർത്തകൻ ഷാഫി തെരുവത്ത്, വാസ് പടിഞാർ പ്രസിഡൻ്റ് റിയാസ് പടിഞ്ഞാർ, സെക്രട്ടറി മുസ്താഖ് കോളിയാട് സംസാരിച്ചു.നൗഷാദ് പടിഞ്ഞാർ സ്വാഗതം പറഞ്ഞു.തുടർന്ന് ലഹരിക്കെതിരെ ദൃഡ പ്രതിജ്ഞയെടുത്തു.
ശാന്തി രാജൻ കോഴിക്കോടിൻ്റെ മാജിക് ഷോയും പടിഞ്ഞാറിലെ കുട്ടികൾ അവതരിപ്പിച്ച ദഫ്മുട്ടും അരങ്ങേറി. പ്രിയ, അറഫ ഇല്യാസ് തുടങ്ങിയവരും കെ എൽ 14 പാട്ടുകൂട്ടത്തിലെ കലാ കാരൻമാരുടെ പാട്ടുകളും ചടങ്ങിന് കൊഴുപ്പേകി.
إرسال تعليق