കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; ഡിസംബർ 1.2.3.4 തീയ്യതികളിൽ അതിവിപുലമായി നടത്തും

(www.kl14onlinenews.com)
(12-NOV-2022)

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; ഡിസംബർ 1.2.3.4 തീയ്യതികളിൽ അതിവിപുലമായി നടത്തും
കാസർകോട്:
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ 1. 2.3 .4 തീയതികളിലായി കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളിലായി നടക്കും. ഡിസംബർ ഒന്നിന് മേളയ്ക് തുടക്കം കുറിക്കും. വൈകുന്നേരം 4 മണിക്ക് മൊഗ്രാൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ഫുട്ബോൾ മത്സരം  മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്യും. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എ അഷ്റഫ് അലി അധ്യക്ഷത വഹിക്കും. ഡിസംബർ 4ന് ചെർക്കള യിൽ വച്ച് നടക്കുന്ന കലോത്സവം കാസർകോട് എംപി രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡണ്ട് സൈമ.സി.എ അധ്യക്ഷത വഹിക്കും. വിലിധമ ത്സരങ്ങളിലായി കലാ കായിക രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങൾ മുഖ്യാതിഥികളായി പങ്കെടുക്കും. 

ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കാസർഗോഡ് എംഎൽഎ  എൻ.എ  നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ സി എ അധ്യക്ഷത വഹിച്ചു.  പ്രമുഖ ഇന്ത്യൻ കബഡി  താരം ജഗദീഷ് കുമ്പള കേരളോത്സവത്തിന്റെ ലോഗോ പ്രാകാശനം  ചെയ്തു.  വൈസ് പ്രസിഡന്റ് പി എ അഷ്‌റഫ്‌ അലി, സ്റ്റാന്റിങ് കമിറ്റി ചെയർമാൻമാരായ അഷ്‌റഫ്‌ കർള, സകീന അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു. ബി ഡി ഒ. ബിജോയ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ   താഹിറ യുസഫ്, ഗോപാലൻ മൊഗ്രാൽ, പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ,   ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബദർഅൽ മുനീർ,ഹനീഫ പാറ,  സി വി. ജെയിംസ്, സുകുമാര കുതിരപ്പടി, ജമീല  അഹമദ്, കലാഭവൻ രാജു  തുടങ്ങിയരും വിവിധ ക്ലബ് ഭാരവായികൾ സന്നദ്ധ സേവന രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.   മജീദ്  ജി ഒ നന്ദി പറഞ്ഞു.

Post a Comment

أحدث أقدم