മികച്ച എൻഎസ്എസ് വോളന്റിയർക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ആകാശ് പി യെ ആദരിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്

(www.kl14onlinenews.com)
(12-Oct-2022)

മികച്ച എൻഎസ്എസ് വോളന്റിയർക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ആകാശ് പി യെ ആദരിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്

കാസർകോട് : 2020-21 വർഷത്തെ മികച്ച എൻ എസ് എസ് വോളന്റിയർക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ ആകാശ് പി യെ ആദരിച്ച് കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റ്. 'ലഹരി മുക്ത കേരളം' സമാഫന സമ്മേളനത്തിൽ വെച്ച് യൂണിറ്റിന്റെ സ്നേഹോപഹാരം കാസർഗോഡ് എം എൽ എ എൻ എ നെല്ലികുന്ന് ആകാശ് പി ക്ക് കൈമാറി. ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ആസിഫ് ഇക്ബാൽ കാക്കശ്ശേരി, ഡോ. ആശാലത സി കെ എന്നിവർ സംസാരിച്ചു. വോളന്റിയർ സെക്രട്ടറിമാരായ വൈഷ്ണവി വി, പ്രസാദ് ബി, കിരൺ കുമാർ പി, വൈശാഖ് എ, മേഘ, അഞ്ജന എം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post