(www.kl14onlinenews.com)
(08-Oct-2022)
ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ 'സ്പർശം' പ്രോജക്ടിന്റെ ഭാഗമായി ക്ലാസ്സ് സംഘടിപ്പിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്
കാസർകോട് : ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് പാലിയേറ്റീവ് കെയർ മേഖലയെ പറ്റിയും അതിന്റെ വിവിധ സാധ്യതകളെപ്പറ്റിയുമുള്ള ക്ലാസ് സംഘടിപ്പിച്ചു. കാസർഗോഡ് ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'സ്പർശം' പ്രൊജക്ടിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. പാലിയേറ്റീവ് കെയർ മേഖലയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. വളണ്ടിയർ സെക്രട്ടറിയായ വൈശാഖ് എ യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ കാസറഗോഡ് ഗവണ്മെന്റ് ഹോസ്പിറ്റൽ പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ ഡോ ഷമീമ തൻവീർ എ എസ് ക്ലാസ്സിന് നേതൃത്വം നൽകി. പ്രോഗ്രാം ഓഫീസർ ആശാലത സി കെ ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി, വളണ്ടിയർ സെക്രട്ടറിമാരായ വൈഷ്ണവി വി, മേഘ, അഞ്ജന എം, കിരൺ കുമാർ പി, പ്രസാദ് ബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
إرسال تعليق