തുറന്ന് കിടന്ന വീടിന്റെ ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങി: വാഹനം തട്ടി ഒന്നേകാൽ വയസുകാരന് ദാരുണാന്ത്യം

(www.kl14onlinenews.com)
(11-Oct-2022)

തുറന്ന് കിടന്ന വീടിന്റെ ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങി: വാഹനം തട്ടി ഒന്നേകാൽ വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: മുറ്റത്ത് കളിക്കുന്നതിനിടെ തുറന്ന് കിടന്ന വീടിന്റെ ഗേറ്റിലൂടെ റോഡിലേക്കിറങ്ങിയ ഒന്നേകാൽ വയസുകാരന് ദാരുണാന്ത്യം. വേങ്ങോട്-അമ്പാലൂർക്കോണം റോഡിൽ കിഴക്കുംകര പുത്തൻവീട്ടിൽ അബ്‍ദുള്‍ റഹിം – ഫസ്ന ദമ്പതിമാരുടെ മകൻ റയാന്‍ ആണ് റോഡില്‍ വാഹനം തട്ടി മരിച്ചത്. അപകടം സംഭവിച്ച് റയാനെ റോഡരികിൽ കണ്ടെത്തുമ്പോൾ വീടിന്റെ ഗേറ്റ് ചെറുതായി തുറന്നുകിടക്കുന്ന നിലയിലായിരുന്നു.

ഇത് വഴിയാണ് കുട്ടി റോഡിലേക്കിറങ്ങിയത് എന്നാണ് പോലീസിന്റെ നിഗമനം. അയൽവാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അബ്‍ദുള്‍ സലാമാണ് കുട്ടി റോഡിന് സമീപം രക്തം വാർന്ന നിലയിൽ കിടക്കുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം വീട്ടുകാരെ വിവരമറിയി ക്കുകയായിരുന്നു. വീട്ടുകാരെത്തി കുട്ടിയെ എടുത്തപ്പോൾ കുട്ടിയുടെ വായിൽനിന്നും ചെവിയിൽനിന്നും ചോരവന്ന നിലയിലായിരുന്നു.

കുഞ്ഞിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എന്നാല്‍, കുഞ്ഞിനെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിലേക്കു വന്നപ്പോൾ സംഭവം നടന്ന വീടിനു 100 മീറ്റർ അപ്പുറത്തുവെച്ച് ഒരു കാര്‍ കണ്ടുവെന്ന് അബ്‍ദുള്‍ സലാം പറഞ്ഞിട്ടുണ്ട്. ആ വാഹനം ഇടിച്ചിട്ടതാകാമെന്നാണ് പോത്തൻകോട് പോലീസിന്റെ നിഗമനം.

Post a Comment

أحدث أقدم