ദയാബായി നിരാഹാരം: സമരം യു.ഡി.എഫ് ഏറ്റെടുക്കും

(www.kl14onlinenews.com)
(14-Oct-2022)

ദയാബായി നിരാഹാരം:
സമരം യു.ഡി.എഫ് ഏറ്റെടുക്കും
കാസർകോട്: ജില്ലയിലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ മികച്ച ആരോഗ്യ സവിധാനങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ദയാബായി നടത്തിവരുന്ന അനിശ്ചിതകാല നിഹാര സമരം സഹചര്യം കണക്കിലെടുത്ത്
യു. ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രഖ്യ പ്പിച്ചു .
82 വയസായ ഒരമ്മ പതിമൂന്ന് ദിവസം പട്ടിണിക്കിടുമ്പോൾ അത് അന്വേഷിക്കാൻ തയ്യറാവത്ത സർക്കർ സമീപനം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മറ്റി നടത്തിയ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശൻ .

കാസർഗോഡിന്റെ ആരോഗ്യ സംവിധാനം തീർത്തും അപര്യാപ്തമാണെന്നത് കോവിഡിന്റെ കാലത്ത് അതിർത്തികൾ അടഞ്ഞപ്പോൾ ബോദ്ധ്യമാവുകയും ചികിത്സ കിട്ടാതെ രോഗികൾ മരിച്ചു വീണത് മനുഷ്യമനസിനെ അത് ഞെട്ടിച്ചുവെന്നും പതിമൂന്നാം ദിവസം നിരാഹാരം ഉദ്ഘാടനം ചെയ്ത് കൊണ്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. മുൻ മന്ത്രി വി എസ് ശിവകുമാർ, ശരശ്ചന്ദ്രപ്രസാദ്, പാലോട് രവി, ജി.എസ്. ബാബു,
ആർ ജയകുമാരി , സി.കെ.സുലേഖമാഹിൻ, അഹമ്മദ് ചൗക്കി, എച്ച് മുനീർ, എന്നിവർ സംസാരിച്ചു.
കരീം ചൗക്കി സ്വാഗതവും കൃപ പെരുമ്പാവൂർ നന്ദിയും പറഞ്ഞു.

.ചെയർമാൻ
സമര സംഘാടക സമിതി .

.

Post a Comment

أحدث أقدم