ലോകോത്തര കേന്ദ്രത്തിൽസൗജന്യം പഠനത്തിന് വരൂ; അവസരമൊരുക്കി അബുദാബി

(www.kl14onlinenews.com)
(30-Oct-2022)

ലോകോത്തര കേന്ദ്രത്തിൽസൗജന്യം പഠനത്തിന് വരൂ; അവസരമൊരുക്കി അബുദാബി
അബുദാബി:ആഗോള സാങ്കേതിക പ്രതിഭകളെ ആകർഷിച്ച് അബുദാബി കോഡിങ് സ്കൂൾ (42 അബുദാബി). മിന സായിദിലെ ഈ ലോകോത്തര കേന്ദ്രത്തിൽ പഠനം സൗജന്യം. 2 വർഷത്തിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 31,000ത്തിലേറെ അപേക്ഷകളാണു ലഭിച്ചത്. ആദ്യ വർഷം 225 പേർക്കായിരുന്നു പ്രവേശനം.

പിന്നീടത് 1000 ആക്കി വർധിപ്പിച്ചു.24 മണിക്കൂറും പ്രവർത്തിക്കുന്ന നവീന പഠനശാലയിൽ പ്രത്യേക ക്ലാസ് മുറികളോ അധ്യാപകരോ ഇല്ല. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾ സ്വയം പഠിക്കുന്ന രീതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. 3 മുതൽ 5 വർഷം വരെ കോഡിങ് സ്‌കൂളിന്റെ ഭാഗമാകുന്നവർക്ക് മികച്ച കോഡറാകാമെന്നു ചീഫ് എക്സിക്യൂട്ടീവ് മാർക്കോസ് മുള്ളർ ഹാബിഗ് പറഞ്ഞു. ഇന്റേൺഷിപ്പുകൾ, പ്രോജക്ടുകൾ, ഗെയിമുകൾ, ഗ്രൂപ്പ് പഠനം എന്നിവയിലൂടെ വിദ്യാർഥികൾക്ക് അവരുടെ പ്രോഗ്രാമിങ് കഴിവുകൾ മെച്ചപ്പെടുത്താം.


എൻജിനീയർമാർ, പ്രഫസർമാർ, അധ്യാപകർ, വിമാന ജീവനക്കാർ, ഐടി വിദഗ്ധർ തുടങ്ങി ഒരു ഡിജെ വരെ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും കോഡിങ് പഠിക്കാൻ അപേക്ഷിച്ചിട്ടുണ്ട്. വർത്തമാന, ഭാവി കാലത്തിനു അനിവാര്യമായ കോഡിങിന്റെ അനന്ത സാധ്യതകൾ കണ്ടെത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണു ലക്ഷ്യം. വർധിച്ചുവരുന്ന കോഡർമാരുടെ ആവശ്യം പരിഗണിച്ചാണ് സീറ്റുകളുടെ എണ്ണം ആയിരമാക്കി വർധിപ്പിച്ചത്.

കൂടാതെ ലോകത്തെ മികച്ച ഒരു ലക്ഷം കോഡർമാർക്ക് ഗോൾഡൻ വീസ നൽകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. 18 വയസ്സ് പൂർത്തിയായ അപേക്ഷകരുടെ ലോജിക്, മെമ്മറി ടെസ്റ്റുകൾ വഴി വൈജ്ഞാനിക ശേഷി വിലയിരുത്തുന്ന ഗെയിം പാസായവർക്കാണു പ്രവേശനം.

Post a Comment

أحدث أقدم