കാസർകോടിന്റെ ആരോഗ്യരംഗത്തെ ശോചനീയാവസ്ഥ, ദയാബായ്സെക്രട്ടറിയേറ്റ് നിരാഹാരസമരം രണ്ടാം ദിവസം

(www.kl14onlinenews.com)
(03-Oct-2022)

കാസർകോടിന്റെ ആരോഗ്യരംഗത്തെ
ശോചനീയാവസ്ഥ, ദയാബായ്സെക്രട്ടറിയേറ്റ് നിരാഹാരസമരം രണ്ടാം ദിവസം
കാസർകോട് :ജില്ലയുടെ ആരോഗ്യരംഗത്തെശോച
നീയാവസ്ഥക്കെതിരെലോകപ്രശസ്ത സാമൂഹിക. പരിസ്ഥിതി പ്രവർത്തക ദയാബായി സെക്രട്ടറിയേറ്റ്
പടിക്കൽനടത്തുന്നഅനിശ്ചിതകാല കാല രാപകൽ നിരാഹാര സമരം രണ്ടാം ദിവസം..എയിംസ്പ്രൊപോസലിൽ കാസറഗോഡ്ന്റെ പേരും കൂടി ചേർക്കുക, മെഡിക്കൽ കോളേജ്. ജില്ലാ ആശുപത്രി. ടാറ്റാ ആശുപത്രി. അമ്മയും കുഞ്ഞും ആശുപത്രി. താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ വിധക്ത ചികിത്സാ സംവിധാനം ഒരുക്കുക,അംഗവൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും എല്ലാ ഗ്രാമപഞ്ചായത്ത്നഗരസഭകളിലും ദിനപരിചരണ കേന്ദ്രം(പകൽവീട്)സ്ഥാപിക്കുക,എൻഡോസൽഫാൻദുരിതബാധിതരെകണ്ടെത്തുന്നതിനുഅടിയന്തിരമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക എന്നീ ആവശ്യങ്ങൾആവശ്യപ്പെട്ട് കൊണ്ടാണ് ദയാബായി കാസറഗോഡ്ന് വേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിത കാലരാപകൽ നിരാഹാരസമരംനടത്തുന്നത്..കാസറഗോഡ്ന്റെ ന്യായമായആവശ്യങ്ങൾ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുംബന്ധപ്പെട്ടവരുംഎത്രയും പെട്ടെന്ന് അംഗീകരിക്കണമെന്ന് സമര സംഘാടക സമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണനും ജനറൽ കൺവീനർ കരീം ചൗക്കിയും അഭ്യർത്ഥിച്ചു..

Post a Comment

Previous Post Next Post