ദയാബായി സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരം: സർക്കാർ ബാധ്യത നിറവേറ്റണം- ഇ.ടി.മുഹമ്മദ്‌ ബഷീർ

(www.kl14onlinenews.com)
(06-Oct-2022)

ദയാബായി സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരം:
സർക്കാർ ബാധ്യത നിറവേറ്റണം-
ഇ.ടി.മുഹമ്മദ്‌ ബഷീർ
തിരുവനന്തപുരം:
എൻഡോസൾഫാൻ വിഷം കാസറഗോഡ് ജില്ലയിൽ ഉണ്ടാക്കിയ ദുരിതങ്ങൾക്ക് പൂർണ്ണമായ പരിഹാരം കാണാനാകില്ലെങ്കിലും ആവശ്യമായ ചികിത്സ കൊടുക്കാൻ ഭരണാധികാരികൾക്ക്സാധ്യമാവുമെന്നിരിക്കെ ദയാബായിയെ പോലെയുള്ള വ്യക്തിത്വത്തെ നിരാഹാരസമരത്തിലേക്ക് കൊണ്ടെത്തിച്ച നടപടി തീരെ ശരിയായില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി ഇ ടി മുഹമ്മദ്‌ ബഷീർ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാനുള്ള അടിയന്തിര ഇടപെടൽ നടത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുൻ എം എൽ എ ജോസഫ് എം പുതുശേരി അഞ്ചാം ദിവസത്തെ നിരാഹാരസമരം ഉൽഘാടനം ചെയ്തു. ചികിത്സ കിട്ടാതെ കാസറഗോഡ് ജില്ലയിൽ ഇനി ഒരു ജീവനും നഷ്ടമാവാൻ ഇടവരരുതെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
മിർസാദ് റഹ്മാൻ അധ്യക്ഷം വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്
പി അബ്ദുൽ ഹമീദ്, എ ഇ സാബിറ, ബാബുരാജ്, ശ്രീജഹരി, ജാസിം കണ്ടൽ, ആരിഫ മുഹമ്മദ് എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്‌ണൻ സ്വാഗതവും കൃപ പെരുമ്പാവൂർ നന്ദിയും പറഞ്ഞു.

ദയാബായി നിരാഹാരം അഞ്ച് ദിവസം പിന്നിട്ടു.

Post a Comment

Previous Post Next Post