ഹൈക്കോടതിക്ക് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി; യുവാവിനെതിരെ കേസ്

(www.kl14onlinenews.com)
(26-Oct-2022)

ഹൈക്കോടതിക്ക് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി; യുവാവിനെതിരെ കേസ്
കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ചിറ്റൂര്‍ സ്വദേശി മിനു ആന്റണിയാണ് കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച് കെട്ടിടത്തിന് മുകളില്‍ കയറിയത്. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം അത്യാഹിതം ഒഴിവായി.

യുവാവിനെതിരെ കുടുംബകോടതിയില്‍ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ 22500 പ്രതിമാസം ചെലവിന് നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ താന്‍ കൂലിപ്പണിക്കാരനാണെന്നും ഇത്രയും തുക നല്‍കാനുള്ള വരുമാനമില്ലെന്നും ആവശ്യപ്പെട്ട് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു. അപ്പീല്‍ പരിഗണിച്ച് സിംഗിള്‍ ബഞ്ച് തുക 20,000 രൂപയാക്കി നിശ്ചയിച്ചു. എന്നാല്‍ ഈ ഉത്തരവും അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

Post a Comment

Previous Post Next Post