ആരാധകരെ കാത്തിരിക്കുന്നത് നിരാശയോ? ഇന്ത്യ-പാക് പോരാട്ടത്തിന് മഴ ഭീഷണി

(www.kl14onlinenews.com)
(21-Oct-2022)

ആരാധകരെ കാത്തിരിക്കുന്നത് നിരാശയോ? ഇന്ത്യ-പാക് പോരാട്ടത്തിന് മഴ ഭീഷണി
2022 ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്‍ മഴ ഭീഷണി. ഓസ്ട്രേലിയന്‍ കാലാവസ്ഥ കേന്ദ്രത്തിന്റെ നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് 40 ഓവര്‍ മത്സരം നടക്കാനുള്ള സാധ്യത വിരളമാണ്. ഞായറാഴ്ച മഴ പെയ്യാന്‍ 90 ശതമാനം സാധ്യതയാണുള്ളത്.

ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്. ടിക്കറ്റുകളെല്ലാം ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ വിറ്റു തീര്‍ന്നിരുന്നു. ഒരുലക്ഷത്തോളം കാണികളെയാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യ കപ്പിലെ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യയില്‍ മാത്രം കണ്ടത് 133 മില്യണ്‍ ആളുകളാണ്. ആഗോളതലത്തില്‍ 200 മില്യണും.

ഞായറാഴ്ച മഴ പെയ്താല്‍ ആരാധകര്‍ക്ക് വലിയ നഷ്ടമാകുമെന്നതില്‍ തര്‍ക്കമില്ല. ആരാധകര്‍ക്ക് മാത്രമല്ല സംഘാടകര്‍ക്കും ഐസിസിക്കും തിരിച്ചടിയായിരിക്കും. 10 ഓവറില്‍ താഴെയുള്ള മത്സരമാണ് നടക്കുന്നതെങ്കില്‍ പോലും ടിക്കറ്റിന്റെ മുഴുവന്‍ പണവും ആരാധകര്‍ക്ക് തിരികെ നല്‍കും.

മഴ മൂലം കളി ഉപേക്ഷിക്കേണ്ടി വന്നാല്‍ ഐസിസിക്ക് ഏഴ് മില്യണ്‍ അമേരിക്കന്‍ ഡോളറായിരിക്കും തിരികെ നല്‍കേണ്ടി വരിക. ഫൈനലിനും സെമി ഫൈനലിനും മാത്രമാണ് റിസേര്‍വ് ദിനമുള്ളത്. മറ്റ് മത്സരങ്ങള്‍ മഴ മൂലം മുടങ്ങിയാല്‍ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം നല്‍കും.

Post a Comment

Previous Post Next Post