ഉദുമ എം.എൽ.എ. കാസർകോട് ജനതയോട് മാപ്പ് പറയണം: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ

(www.kl14onlinenews.com)
(16-Oct-2022)

ഉദുമ എം.എൽ.എ. കാസർകോട് ജനതയോട് മാപ്പ് പറയണം:
എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ
കാസർകോട്:ഉദുമ,
ഉദുമ എം.എൽ.എ. അഡ്വക്കേറ്റ് സി.എച്ച്. കുഞ്ഞമ്പു ദയാബായി അമ്മയുടെ നിരാഹാര സമരവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ എൻഡോസൽഫാൻ ഇരകളെയും കാസർകോട് ജില്ലയിലെ ജനങ്ങളെയും അപമാനിക്കുകയാണ് ചെയ്തതെന്നും ഇത്തരം പ്രസ്താവനകൾ കാസർകോട് നാടിന് അപമാനമാണെന്നും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.

എൻഡോസൾഫാൻ ഇരകളും കാസർകോട് ജില്ലയിലെ സാധാരക്കാരായ ജനങ്ങൾ ഒന്നടങ്കവും വിദഗ്ധ ചികിത്സ കിട്ടാതെ നരക യാതന അനുഭവിക്കുമ്പോഴും ജില്ലക്ക് പുറത്ത് ലക്ഷങ്ങൾ കൊടുത്ത് ചികിത്സക്ക് അഭയം തേടി സാമ്പത്തിക പരാധീനത അനുഭവിക്കുമ്പോഴും ആറ് വർഷങ്ങൾ കൊണ്ട് നാടിന്റെ ആരോഗ്യ മേഖലക്ക് പുതുയതായി പ്രവർത്തിക്കുന്നതൊന്നും നൽകാതെ നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ ഈ നാടിന് ഒരു കാര്യവും ചെയ്യാൻ ബാക്കിയില്ലെന്നും ഇവിടെ എന്ത് കൊടുത്താലും ഇവിടുത്തുകാർക്ക് തികയില്ലെന്നും പറഞ്ഞ ഉദുമ എം.എൽ.എ. അഡ്വക്കേറ്റ് സി.എച്ച്. കുഞ്ഞമ്പുവിന്റെ പ്രസ്താവന വൻ പ്രതിഷേധത്തിനിടയാക്കി.
പരിയാരവും മംഗലാപുരവും ഉണ്ടാവുമ്പോൾ പിന്നെ വേറെ പ്രത്യേകിച്ച് ഇവിടെ ചികിത്സാ കേന്ദ്രം ആവശ്യമില്ലെന്നാണ് ഉദുമ എം.എൽ.എ. അഡ്വക്കേറ്റ് സി.എച്ച്. കുഞ്ഞമ്പു ഒരു വാർത്താ അവതാരികയോട് പറഞ്ഞത്. പ്രതിപക്ഷത്തിരിക്കുമ്പോൾ എയിംസ് സമരത്തിന് പിന്തുണ നൽകി മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഇപ്പോഴത്തെ ഉദുമ എം.എൽ.എ. എന്ന് കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.

ഉദുമ എം.എൽ.എ. അഡ്വക്കേറ്റ് സി.എച്ച്. കുഞ്ഞമ്പുവിന്റെ മനോഭാവത്തിലും പ്രതികരണത്തിലും വൻ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഉള്ളിരിപ്പ് ജനാഭിലാഷത്തിനെതിരാണെന്നും എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനവും ജനറൽ സെക്രട്ടറി നാസർ ചെർക്കളവും പ്രസ്ഥാവനയിൽ പറഞ്ഞു.

Post a Comment

Previous Post Next Post