അന്താരാഷ്ട്ര വെള്ളവടിദിനത്തിൽ സെമിനാർ സംഘടിപ്പിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്

(www.kl14onlinenews.com)
(15-Oct-2022)

അന്താരാഷ്ട്ര വെള്ളവടിദിനത്തിൽ സെമിനാർ സംഘടിപ്പിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്

കാസർകോട്: കാസർകോട് ഗവൺമെൻ്റ് കോളേജ് എൻ എസ് എസ് യൂണിറ്റും കേരള ഫെഡറേഷൻ ഓഫ് ദി ബ്ലയിൻ്റ് (കെ എഫ് ബി )ജില്ലാ കമ്മിറ്റിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. വെള്ള വടിയുടെ സാമൂഹിക പ്രസക്തി എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ കാസറഗോഡ് ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പൽ ഡോ രമ എം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ സരിത എ എൻ ഉദ്ഘടനം നിർവഹിച്ചു. ഗവൺമെൻ്റ് ബ്രണ്ണൻ കോളേജിലെ ഹിസ്റ്ററി വിഭാഗം അധ്യാപകൻ പ്രൊഫസർ ശിവദാസൻ മഠത്തിലും , ജി വി എച്ച് എസ് എസ് കാറഡുക്ക അധ്യാപകനായ സതീഷ് ബേവിഞ്ചയും വിഷയ അവതരണം നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആസിഫ് ഇഖ്ബാൽ കാക്കശേരി ആശംസ അറിയിച്ച് സംസാരിച്ചു. കെ എഫ് ബി ജില്ല പ്രസിഡൻ്റ് വിജേഷ് സി സ്വാഗതവും എൻ എസ് എസ് വോളൻ്റിയർ സെക്രട്ടറിയായ വൈശാഖ് എ നന്ദിയും പ്രകാശിപ്പിച്ചു. പ്രോഗ്രാം ഓഫീസറായ ഡോ. ആശാലത സി കെ, വളണ്ടിയർ സെക്രട്ടറിമാരായ അഞ്ജന എം, മേഘ, വൈഷ്ണവി വി, കിരൺ കുമാർ പി, പ്രസാദ് ബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

أحدث أقدم