ലഹരി മരുന്നിന് പണം നല്‍കിയില്ല;മകൻ അമ്മയുടെ കൈകള്‍ വെട്ടി പരിക്കേൽപിച്ചു


(www.kl14onlinenews.com)
(21-Oct-2022)

ലഹരി മരുന്നിന് പണം നല്‍കിയില്ല;മകൻ അമ്മയുടെ കൈകള്‍ വെട്ടി പരിക്കേൽപിച്ചു
കണ്ണൂർ :
ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വടക്കെ പൊയിലൂരിലെ ജാനുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ഇരു കൈകള്‍ക്കും വെട്ടേറ്റ വയോധികയായ ജാനു ചികിത്സയിലാണുള്ളത്. ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ നിഖില്‍ രാജ് ആണ് ജാനുവിനെ ആക്രമിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് ജാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിഖില്‍ സ്വന്തം കൈകളിലും കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. എന്നാല്‍ മകനെതിരെ പരാതി നല്‍കാന്‍ അമ്മ തയാറാകാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post