ദയാബായി നിരാഹാരം, സമരനായകന്മാർക്ക് കാസർകോട് ഉജ്ജ്വല സ്വീകരണം

(www.kl14onlinenews.com)
(20-Oct-2022)

ദയാബായി നിരാഹാരം, സമരനായകന്മാർക്ക്
കാസർകോട് ഉജ്ജ്വല സ്വീകരണം
കാസർകോട് :കാസർകോട് ജില്ലയിലെ ആരോഗ്യരംഗത്ത് ശോചനീയാവസ്ഥ പരിഹരിക്കാൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ദയാബായി സമര സംഘാടക സമിതിയുടെ നേതൃത്വത്തിൽ ദയാബായി അമ്മ നടത്തിയ സമരത്തിന് നേതൃത്വം നൽകിയ സമരനായകൻ മാർക്ക് കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ സംഘാടക സമിതി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി
രാവിലെ മാവേലി എക്സ്പ്രസിൽ വന്നിറങ്ങിയ സമരനായകൻ മാരെ കാത്തു നൂറുകണക്കിന് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു
അമ്പലത്തറ കുഞ്ഞികൃഷ്ണൻ, കരീം ചൗക്കി, ഉൾപ്പെടെ നിരവധി സമരനായകന്മാർ ട്രെയിൻ ഇറങ്ങുമ്പോൾ അഭിവാദ്യമർപ്പിച്ചുകൊണ്ട് പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത് പിന്നീട് ഓരോ സമരനായകന്മാർ ക്കും ഹാരാർപ്പണം അണിയിച്ചു കൊണ്ട് നേതാക്കൾ ആനയിച്ചുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രകടനമായി അഭിവാദ്യമർപ്പിച്ചു
ദയാബായി സംഘാടക സമിതി നേതാക്കൾ സ്വീകരണത്തിന് നേതൃത്വം നൽകി

Post a Comment

Previous Post Next Post