(www.kl14onlinenews.com)
(29-Oct-2022)
ഡൽഹി: വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിന് തൊട്ടുമുൻപ് ഇൻഡിഗോ വിമാനത്തിന്റെ എൻജിന് തീപിടിച്ചു. ബെംഗളൂരുവിലേക്ക് വെള്ളിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന 6E 2131 വിമാനത്തിന്റെ എൻജിനുകളിലൊന്നിലാണ് തീ കണ്ടത്. ടേക്ക് ഓഫ് ഒഴിവാക്കി ഉടൻ വിമാനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാൽ വന്‍ അപകടമൊഴിവായി.
റൺവേയിലൂടെ ഓടിത്തുടങ്ങിയിരുന്ന വിമാനം തീപടർന്നനിലയിൽ കുറച്ചുകൂടി നീങ്ങിയ ശേഷമാണ് നിർത്താനായത്. വിമാനത്തിനുണ്ടായിരുന്ന 177 യാത്രക്കാരും ഏഴുജീവനക്കാരും സുരക്ഷിതരാണെന്നും യാത്രക്കാർക്കായി മറ്റൊരുവിമാനം ഏർപ്പെടുത്തിയെന്നും വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
إرسال تعليق