കാസർകോട് റവന്യു ജില്ലാ ശാസ്ത്രോത്സവം ലോഗോ പ്രകാശനം നിർവഹിച്ചു

(www.kl14onlinenews.com)
(28-Oct-2022)

കാസർകോട് റവന്യു ജില്ലാ ശാസ്ത്രോത്സവം ലോഗോ പ്രകാശനം നിർവഹിച്ചു
ചെർക്കള : നവംബർ 2,3 തിയ്യതികളിൽ ജി എച്ച് എസ് എസ് ചെർക്കള സെൻട്രൽ സ്കൂളിൽ വെച്ചു നടക്കുന്ന കാസറഗോഡ് റവന്യു ജില്ലാ ശാസ്ത്രോത്സവം ലോഗോ പ്രകാശനം കാസറഗോഡ് ജില്ലാ കളക്ടർ ശ്രീമതി സ്വാഗത് ഭണ്ഡാരി രൺവീർചന്ത് ഐ എ എസ് കാസറഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ പുഷ്പ കെ വി ക്ക് നൽകി നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എൻ എ നെല്ലിക്കുന്ന് എം എൽ എ, പി ടി എ പ്രസിഡന്റ്‌ ഷുക്കൂർ ചെർക്കളം, എസ് എം സി ചെയർമാൻ സുബൈർ കെ എം, ഡി ഡി ഇ ഓഫീസ് സീനിയർ സൂപ്രന്റ് ശ്രീജിത്ത്‌, മുഹമ്മദ്‌ കുഞ്ഞി കൈസി, ഷെരീഫ് ചെർക്കള, സീനിയർ അസിസ്റ്റന്റ് സമീർ തെക്കിൽ എന്നിവർ സംബന്ധിച്ചു. തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശി മനീഷ് കുമാർ സി ആണ് ലോഗോ രൂപകല്പന ചെയ്തത്.

Post a Comment

Previous Post Next Post