സി.എച്ച് കുഞ്ഞമ്പു എംഎൽ യുടെ പരാമർശം ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളി - ജില്ലാ ജനകീയ നീതിവേദി

(www.kl14onlinenews.com)
(17-Oct-2022)

സി.എച്ച് കുഞ്ഞമ്പു
എംഎൽ യുടെ പരാമർശം ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളി -
ജില്ലാ ജനകീയ നീതിവേദി
കാസർകോട്: എൻഡോസൽഫാൻ ദുരിതം പേറിയ ഒരു നാടിന്റെ ആവശ്യം മുൻ നിർത്തി ദേശിയ സാമൂഹിക പ്രവർത്തക ദയാഭായ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവരുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ദൃശ്യമാധ്യമത്തിന് നൽകിയ ടെലഫോൺ അഭിമുഖത്തിൽ ഉദുമ എം എൽ എ ശ്രീ സി.എച്ച് കുഞ്ഞമ്പു നടത്തിയ "കാസർകോട് ജനതക്ക് എന്ത് കൊടുത്താലും തൃപ്തരല്ലെന്നും, ചികിത്സക്ക് മംഗലാപുരവും, കണ്ണൂർ ജില്ലയെയും ആശ്രയിച്ചാൽ "പോരെ എന്നതുമായ പരാമർശം ഒരു എം.എൽ.എ എന്ന നിലയിൽ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും, ജില്ലയിലെ മുഴുവൻ ജനങ്ങളെയും പരിഹസിക്കുന്നതിന് തുല്യമായ പരാമർശമായതിനാൽ എം.എൽ എ ഖേദം പ്രകടിപ്പിക്കേണ്ടതാണെന്നും, ജില്ലാ ജനകീയ നീതിവേദിതാത്വികാചാര്യ സമിതി അഭിപ്രായപെട്ടു.
സൈഫുദ്ദീൻ കെ. മാക്കോട്, ഹമീദ് ചാത്തങ്കെ, റിയാസ് സി.എച്ച്. ഉബൈദുല്ലാഹ് കടവത്ത്, അബ്ദുറഹിമാൻ കൈതോട്, കെ.പി.മഹമ്മൂദ് ചെങ്കള,ഇസ്മായിൽ ചെമ്മനാട്, അബ്ദുറഹിമാൻ തെരുവത്ത്, ബഷീർ കുന്നരിയത്ത്, താജുദ്ദിൻ പടിഞ്ഞാർ അബ്ബാസ് കൈനോത്ത്, എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post