ദയാബായി ഐക്യദാർഢ്യം എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ കരിദിനം ആചരിച്ചു, ഡിസിസി പ്രസിഡന്റ്‌ പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(10-Oct-2022)

ദയാബായി ഐക്യദാർഢ്യം എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ കരിദിനം ആചരിച്ചു, ഡിസിസി പ്രസിഡന്റ്‌ പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : ദയാബായി ഐക്യദാർഢ്യം എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കരിദിനം ആചരിച്ചു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കറുത്ത ബാഡ്ജ് അണിഞ്ഞ സമരത്തിൽ ഡിസിസി പ്രസിഡന്റ്‌ പി.കെ. ഫൈസൽ ഉൽഘാടനം ചെയ്തു. കോൺഗ്രസ്‌ നേതാവ്, എം. ഹസ്സൈനാർ, ഉണ്ണികൃഷ്ണൻ തോയമ്മൽ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാവ്
ജോമോൻ ജോസ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പ്രദീപ്‌ കുമാർ, ശരത്ത് മരക്കാപ്പ്, ഐ.എൻ.എൽ. നേതാക്കളായ കെ.സി. മുഹമ്മദ്‌, എ.ജി. ബഷീർ, എം.ബി.കെ. ജനറൽ സെക്രട്ടറി ഖാലിദ് കൊളവയൽ, വനിതാ ലീഗ് നേതാവ് ഖൈറുന്നിസ്സ കമാൽ, ഫൈസൽ പി.എം., ഇന്നത്തെ സമര പോരാളി രാജു രാം നഗർ, ഹക്കീം ബേക്കൽ, ഉമ്മുഹാനി, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, അഹമ്മദ് കിർമാണി, നാസർ പി.കെ. ചാലിങ്കാൽ, രാമകൃഷ്ണൻ ബേളൂർ, സുബൈദ അസീസ് പടന്ന, പരമേശ്വരൻ കാഞ്ഞങ്ങാട്, ആമിന ടീച്ചർ, മുഹമ്മദ്‌ കുഞ്ഞി കൊളവയൽ, മുനീർ കൊളവയൽ, ഖദീജ ഹസ്സൈനാർ തുടങ്ങിയ നൂറിൽ കൂടുതൽ ആളുകൾ പങ്കെടുത്തു. കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള നിരാഹാര സമരം 271 ദിനങ്ങൾ പിന്നിട്ടു.

ജനകീയ കൂട്ടായ്മ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചേരക്കാടത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാസർ ചെർക്കളം സ്വാഗതവും ട്രഷറർ സലീം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post