റാണിപുരത്ത് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്

(www.kl14onlinenews.com)
(31-Oct-2022)

റാണിപുരത്ത് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്
റാണിപുരം : റാണിപുരത്ത് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ച് കാസർഗോഡ് ഗവൺമെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റ്. കാസർഗോഡ് ഡിവിഷൻ വനം-വന്യജീവി വകുപ്പുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ പാരിസ്ഥിതിക ബോധം വളർത്തുക, കാടിനെ നേരിട്ടറിയാനുള്ള സാഹചര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി ആസൂത്രണം ചെയ്തത്. ക്യാമ്പിന്റെ ഭാഗമായി പ്രശസ്ത പാരിസ്ഥിതിക പ്രവർത്തകൻ ആനന്ദൻ പേക്കടം കാടിനെപറ്റി വളണ്ടിയർമാർക്ക് വിവരിച്ചുനൽകി. റാണിപുരത്തെ തൊട്ടറിഞ്ഞ ക്യാമ്പ് വളണ്ടിയർമാർക്ക് നൽകിയത് തിരിച്ചറിവിന്റെ പുത്തൻ പാഠങ്ങളാണ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. ആശാലത സി കെ, ആസിഫ് ഇക്ബാൽ കാക്കശ്ശേരി വളണ്ടിയർ സെക്രട്ടറിമാരായ അഞ്ജന എം, വൈശാഖ് എ, കിരൺ കുമാർ പി, പ്രസാദ് ബി, വൈഷ്ണവി വി, മേഘ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment

أحدث أقدم