ഏകാധ്യാപക വിദ്യാലയം പൂട്ടാനുള്ള തീരുമാനത്തിനെതിരെ എഇഒ ഓഫിസിലേക്കു മാർച്ചും ധർണയും നടത്തി

(www.kl14onlinenews.com)
(20-Oct-2022)

ഏകാധ്യാപക വിദ്യാലയം പൂട്ടാനുള്ള തീരുമാനത്തിനെതിരെ എഇഒ ഓഫിസിലേക്കു മാർച്ചും ധർണയും നടത്തി
കാസർകോട് :മുളിയാർ ആലൂരിലെ ഏകാധ്യാപക വിദ്യാലയം (എംജിഎൽസി) അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചും എംജിഎൽസി എൽപി സ്കൂളായി ഉയർത്തണമെന്നാവശ്യപ്പെട്ടും കുട്ടികളും രക്ഷിതാക്കളും എഇഒ ഓഫിസിലേക്കു മാർച്ചും ധർണയും നടത്തി. മുളിയാർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റൈസ റാഷിദ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി അബ്ദുൽ ഖാദർ മീത്തൽ അധ്യക്ഷത വഹിച്ചു. എംജിഎൽസി സംരക്ഷണ സമിതി സെക്രട്ടറി ടി.എ.ലത്തീഫ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ്,എം.കെ.ഇസ്മായിൽ,അഷ്‌റഫ് ബോവിക്കാനം,സി.കെ.അബ്ദുൽ ഖാദർ,ടി.എ.ഹനീഫ,ഇസ്മായിൽ ആലൂർ,എ.ടി.അബു,ബി.കെ.ഹംസ എന്നിവർ പ്രസംഗിച്ചു.

നാട്ടുകാരുടെ പ്രതിഷേധം ശക്തം
സോഷ്യൽ മീഡിയൽ അടക്കം വലിയ പിന്തുണ

കാസർകോട്, മുളിയാർ ആലൂരിലെ ഏകാധ്യാപക വിദ്യാലയം നിലനിർത്തണമെന്നാവശ്യപ്പെട്ട് കാസർകോട് എ.ഇ.ഒ. ഓഫീസി ന് മുന്നിൽ നാട്ടുകാർ പ്രതിഷേധം ശ്രദ്ധയമായി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ മുന്നൂറോളം പേർ ധർണയിൽ പങ്കെടുത്തു. മുളിയാർ പഞ്ചാ യത്ത് അംഗം റൈസ് റാഷിദ് ഉദ്ഘാടനം ചെയ്തു. സമരസമിതി അംഗം ഖാദർ ആലൂർ അധ്യക്ഷത വഹിച്ചു. കൺവീനർ ടി.എ .ലത്തീഫ്, കാസർകോട് ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമ്മദ്,ഇസ്മായിൽ ആലൂർ മുഹമ്മദ് കുഞ്ഞി എ, എ.ടി അബു , ടി.എ.ഹനീഫ, ബി.കെ. ഹംസ ആലൂർ, എം.കെ.നൂറുദ്ദീൻ, എം.എ.ഇസ്മായിൽ, എ.കെ. അബ്ബാസ്, കെ.സാലി, അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ രണ്ടര പതിറ്റായി പ്രവർത്തിച്ചു വരുന്ന വിദ്യാലയം കഴിഞ്ഞ ജൂൺ മാസം മുതൽ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സർക്കാർ നിർദേശം നൽ കിയിരുന്നു. ഉദുമ അഡ്വ: CH കുഞ്ചമ്പു എം എൽ എ യുടെ ഉറപ്പിന്റെ പ്രതീക്ഷയിൽ കുട്ടികളുടെ പഠനം മുടങ്ങുമെന്ന ആശങ്കയിൽ നാട്ടുകാരുടെ പിന്തുണയോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ശാരീരിക വെല്ലു വിളി നേരിടുന്ന മൂന്ന് കുട്ടികൾ ഉൾപ്പെടെ 41 കുട്ടികളാണ് ആലൂരിലെ കേന്ദ്രത്തിൽ പഠിക്കുന്നത്. ആലൂരിലെ കുട്ടികൾക്ക് പ്രാഥ മിക വിദ്യാഭ്യാസത്തിനായി സമീപത്തെ മുണ്ടകൈ എൽ.പി. സ്കൂളി ലെത്തണമെങ്കിൽ നാല് കിലോമീറിലേറെ നടന്നുപോകണ്ടിവരും. പൊതുഗതാഗത മറ്റ് യാത്രാ സൗകര്യങ്ങളോ ആലൂരിൽ നിന്ന് മുണ്ടെക്കെയിലേക്കോ, 5 കിലോ മീറ്റർ ദൂരമുള്ള ബോവിക്കാനത്തേക്കോ മതിയായ സൗകര്യമില്ലാത്തത് നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നത്.

Post a Comment

أحدث أقدم