(www.kl14onlinenews.com)
(25-Oct-2022)
കാസർകോട് :
പുഴകളും ജല സ്രോതസുകളും ഉൾപ്പെട്ട കേരളത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച നിയമസഭ പരിസ്ഥിതി കമ്മിറ്റി അംഗങ്ങൾ ചന്ദ്രഗിരിയുടെ കൈവഴിയായ തുരുത്തി പുഴ സന്ദർശിച്ചു.
വർഷങ്ങൾ നീണ്ടു നിന്ന പുഴ കയ്യേറ്റത്തിനെതിരെ പരിസരവാസികൾ അനുവർത്തിച്ചു പോന്നിരുന്ന നിഷ്ക്രിയത്വമാണ് ഈ പുഴയെ ഇത്രയേറെ വഷളാക്കിയതെന്ന് സമിതി ചെയർമാനും നാദാപുരം എം.എൽ.എ.യുമായ ഇ.കെ. വിജയൻ അഭിപ്രായപ്പെട്ടു.
ആസന്ന മരണവും കാത്തിരിക്കുന്ന പുഴയെ വീണ്ടെടുക്കേണ്ട ആവശ്യതയെക്കുറിച്ച് എത്രയും പെട്ടെന്ന് സർക്കാരിന് റിപോർട്ട് സമർപ്പിക്കുമെന്ന് സമിതി അംഗങ്ങളായ ഇരിക്കൂർ എം.എൽ. എ സജീവ് ജോസഫും ആലത്തൂർ എം.എൽ.എ. കെ.ടി പ്രസേനനും കൂട്ടിച്ചേർത്തു.
പുഴയെ തിരിച്ചു പിടിക്കാൻ വേണ്ടി ബന്ധപ്പെട്ട വകുപ്പുകളുടെ ഓഫീസുകൾ നിരന്തരം കയറി ഇറങ്ങുകയാണെന്നും അനുകൂല സമീപനം എവിടെ നിന്നും ഉണ്ടാകുന്നില്ലെന്നും കഴിഞ്ഞ 5 വർഷമായി പ്രവർത്തിക്കുന്ന ചന്ദ്രഗിരി റിവർ പ്രൊട്ടക്ഷൻ സമിതി അംഗങ്ങൾ സന്ദർശകരെ അറിയിച്ചു.
നിയമസഭാ സമിതിയോടൊപ്പം ജില്ലാ എ.ഡി.എം. ശ്രീ രമ്യേന്ദ്രൻ , ഇറിഗേഷൻ, ടൂറിസം, വില്ലേജ് , റവന്യൂ, മുനിസിപാലിറ്റി ഉദ്യോഗസ്ഥരും വാർഡ് കൗൺസിലർമാരായ ബി.എസ്. സൈനുദ്ദീൻ, മമ്മു ചാല, മുൻവാർഡ് കൗൺസിലർ ടി.എ. മുഹമ്മദ് കുഞ്ഞി , റിവർ പ്രൊട്ടക്ഷൻ കമ്മിറ്റി ഭാരവാഹികളായ സി.ഐ എ സലാം , സ്കാനിയ ബെദിര , ഉനൈസ് തുരുത്തി , ടി.എം. അബൂബക്കർ , മുഹമ്മദ് ഷരീഫ് , ടി.കെ. അഷ്റഫ്, ബഷീർ ടി.പി , ഷബീർ അലി , ടി.എച് അബൂബക്കർ , ടി.എം.എ തുരുത്തി എന്നിവരും പങ്കെടുത്തു.
Post a Comment