നെല്ലിക്കുന്ന്‌ സ്‌കൂള്‍ പ്രവേശന കവാടം; ബ്രോഷര്‍ പ്രകാശനം ചെയ്‌തു

(www.kl14onlinenews.com)
(14-Oct-2022)

നെല്ലിക്കുന്ന്‌ സ്‌കൂള്‍ പ്രവേശന
കവാടം;ബ്രോഷര്‍ പ്രകാശനം ചെയ്‌തു
കാസര്‍കോട്‌ : നെല്ലിക്കുന്ന്‌ അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളിന്‌ മനോഹരമായ പ്രവേശന കവാടം നിര്‍മ്മിക്കുന്നു. കവാടത്തിന്റെ ബ്രോഷര്‍ പ്രകാശനവും ധന ശേഖരണവും സ്‌കൂള്‍ മാനേജരും, പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ എന്‍.എ നെല്ലിക്കുന്ന്‌ എം.എല്‍.എ, ജമാഅത്ത്‌ ട്രഷറര്‍ എന്‍.എ ഹമീദിന്‌ നല്‍കി നിര്‍വ്വഹിച്ചു.

നൂറു വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന സ്‌കൂളിന്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തിലാണ്‌ പ്രവേശന കാവാടം നിര്‍മ്മിച്ചു നല്‍കുന്നത്‌. ഒ.എസ്‌.എ പ്രസിഡണ്ട്‌ അബ്ബാസ്‌ ബീഗം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്‌ സ്വാഗതം പറഞ്ഞു.

നെല്ലിക്കുന്ന്‌ ജമാഅത്ത്‌ പ്രസിഡണ്ട്‌ എന്‍.കെ.അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി, സ്‌കൂള്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി പ്രസിഡണ്ട്‌ എന്‍.എം.സുബൈര്‍, ഖാദര്‍ ബങ്കര, മഹമൂദ്‌ ഹാജി കല്‍ക്കണ്ടി, അബ്‌ദുല്‍ റഹ്‌മാന്‍ ചക്കര, പൂരണം മുഹമ്മദലി, അബ്‌ദു തൈവളപ്പ്‌, ഖമറുദ്ദീന്‍ തായല്‍, അഷ്‌റഫ്‌ സി.എം, അബ്‌ദുല്‍ ഖാദര്‍ പി.എം, മമ്മു, ഇക്‌ബാല്‍ ഖാസി, മുസമ്മില്‍ എസ്‌.കെ, സമീര്‍ ആമസേണിക്‌സ്‌, ജമാല്‍ ചക്ലി, അബ്ബാസ്‌ ഖാസി, ഹമീദ്‌ മാളിക, അബ്ബാസ്‌ വെറ്റില എന്നിവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post