മുംബൈയില്‍ ആബുലന്‍സിലേക്ക് കാര്‍ പാഞ്ഞുകയറി; അഞ്ച് മരണം

(www.kl14onlinenews.com)
(05-Oct-2022)

മുംബൈയില്‍ ആബുലന്‍സിലേക്ക് കാര്‍ പാഞ്ഞുകയറി; അഞ്ച് മരണം

മുംബൈ: ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ അപകടസ്ഥലത്തേക്ക് കാർ പാഞ്ഞു കയറി അഞ്ച് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.
മുമ്പ് നടന്ന ഒരു അപകടത്തിൽ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലൻസിന് സമീപത്തേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു.
അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ അപകടത്തിൽ അഞ്ച് പേർ മരിച്ച സംഭവം വേദനയുണ്ടാക്കുന്നതാണ്. അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് മോദി ട്വീറ്റ് ചെയ്തു

Post a Comment

Previous Post Next Post