പാഠശാലകൾ അടച്ചു പൂട്ടി മദ്യശാല കൾ തുറക്കുന്ന ഇടതു പക്ഷ സർക്കാർ നാടിനെ വഞ്ചിക്കുന്നു- സി.ടി.അഹമ്മദലി

(www.kl14onlinenews.com)
(28-Oct-2022)

പാഠശാലകൾ അടച്ചു പൂട്ടി മദ്യശാല കൾ തുറക്കുന്ന ഇടതു പക്ഷ സർക്കാർ നാടിനെ വഞ്ചിക്കുന്നു- സി.ടി.അഹമ്മദലി
മുളിയാർ: പാഠശാലകൾ അടച്ചു പൂട്ടി മദ്യശാല കൾ തുറക്കുന്ന ഇടതു പക്ഷ സർക്കാർ നാടിനെ വഞ്ചിക്കുക യാണന്ന് മുസ്ലിം ലീഗ് സംസ്ഥാനട്രഷർ സി.ടി. അഹമ്മദലി പറഞ്ഞു. ആലൂർഎം.ജി.എൽ.സിഅടച്ചു പൂട്ടാൻ അനുവദിക്കില്ലെന്നും സിടി. പറഞ്ഞു. എം.ജി. എൽ.സി.അടച്ചു പൂട്ടാനുള്ള സർക്കാർ തീരുമാനം റദ്ദുചെയ്യുക, എൽ.പി. സ്കൂളായി ഉയർത്തി നില നിർത്തുകഎന്നീ ആവശ്യങ്ങളുമായി 'വിദ്യാർത്ഥി കളെെ തെരുവി ലേക്കെറി യരുത് ' എന്ന മുദ്രാ വാക്യവുമായി മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ബോവി ക്കാനത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുക യായിരുന്നു.

പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജുനൈദ് അല്ലാമ സ്വാഗതം പറഞ്ഞു. കെ.ബി. മുഹമ്മദ് കുഞ്ഞി, എസ്.എം.മുഹമ്മദ് കുഞ്ഞി,എം.കെ. അബ്ദുൾ റഹ്മാൻ, എം.എസ്.ഷുക്കൂർ
ബി.എം.അഷ്റഫ്, സിദ്ധീഖ് ബോവിക്കാനം
ബാതിഷ പൊവ്വൽ, ബി.എം.അബൂബക്കർ,
ഖാദർ ആലൂർ,അനീസ മൻസൂർ മല്ലത്ത്, അബ്ബാസ് കൊളച്ചപ്, രമേശൻ മുതലപാറ
പ്രസംഗിച്ചു.മുഹമ്മദ് കുഞ്ഞി ആലൂർ അബൂബക്കർ ചാപ, ശംസീർ മൂലടുക്കം, ഹംസ ചോയിസ്, സി. സുലൈമാൻ, അബ്ദു ഡെൽമ,ബി.കെ.ഹംസ, ഉനൈസ് മദനിനഗർ, അബ്ദുൽ റഹിമാൻ മുണ്ടക്കൈ, സാദിഖ് മളിക്കാൽ, ഷെരീഫ് കുയ്യാൽ,റംഷീദ് ബാല നടുക്കം,ഹുസൈൻ മൈക്കുഴി,ഇർഷാദ് ആലുർ, മഹി ആലൂർ, ഹനീഫ ആലൂർ, കെ.ബി.ബാസിത്, ഫംഷീദ്, അബ്ബാസ്, റസാഖ്, മുഹമ്മദ്, ഇഖ്ബാൽ, അസീസ് ആലൂർ,ബി.കെ. മുഹമ്മദ്, ഫോറിൻ മുഹമ്മദ്, അസീസ് തൗഫീഖ് നഗർ, ഫോറിൻ അബ്ദുൾ റഹിമാൻതുടങ്ങിയവർ സംബസിച്ചു.

Post a Comment

Previous Post Next Post