സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറാത്തത് വൈരാഗ്യം കൂട്ടി; ഗ്രീഷ്മ പഠനത്തിൽ മിടുക്കി, ഹൊറർ സിനിമയുടെ ആരാധിക

(www.kl14onlinenews.com)
(31-Oct-2022)

സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറാത്തത് വൈരാഗ്യം കൂട്ടി; ഗ്രീഷ്മ പഠനത്തിൽ മിടുക്കി, ഹൊറർ സിനിമയുടെ ആരാധിക
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയുടെ മൊഴി പുറത്ത്. സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറാത്തതാണ് വൈരാഗ്യം കൂട്ടിയതെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഷാരോണിന്റെ കൈവശം ഉണ്ടായിരുന്നു. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു. ഇതോടെയാണ് ഷാരോണിനെ വകവരുത്താൻ തീരുമാനിച്ചതെന്ന് ഗ്രീഷ്മ വെളിപ്പെടുത്തിയതെന്നാണ് വിവരം.

പ്രണയം ബന്ധുക്കൾ അറിഞ്ഞപ്പോൾ പിന്മാറാൻ ശ്രമിച്ചു. വിവാഹനിശ്ചയത്തിന് മുമ്പേ തന്നെ ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. ആത്മഹത്യാഭീഷണി മുഴക്കിയിട്ടും ഷാരോൺ പിന്മാറിയില്ല. വിഷക്കുപ്പി പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞു. ഷാരോണിന്റെ മരണത്തിന് ശേഷം ചോദ്യം ചെയ്യലിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഗുഗിളിൽ തിരഞ്ഞതായും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.

കേസിൽ ഗ്രീഷ്മയുടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. മാതാപിതാക്കളെയും അമ്മാവനെയുമാണ് ചോദ്യം ചെയ്യുന്നത്. വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് ചോദ്യം ചെയ്യുന്നത്. ഗ്രീഷ്മയെ നെയ്യാറ്റിൻകര പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

അതിനിടെ, ഗ്രീഷ്മയുടെ വീടിന് നേർക്ക് കല്ലേറുണ്ടായി. അജ്ഞാതരാണ് ഇന്നലെ രാത്രി കല്ലേറ് നടത്തിയത്. വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. പാറശ്ശാലയിലെ തമിഴ്നാട്ടിൽ പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിന് നേരെയാണ് ആക്രമണം നടന്നത്. വീടിൻറെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. ഗ്രീഷ്മയുടെ മാതാപിതാക്കൾ ഇന്നലെ ഈ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇവരെ പൊലീസ് രണ്ട് സ്റ്റേഷനുകളിലായി പാർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ഗ്രീഷ്മ പഠനത്തിൽ മിടുക്കി, ഹൊറർ സിനിമയുടെ ആരാധിക


തിരുവനന്തപുരം : പാറശാലയിൽ കഷായത്തിൽ വിഷം ചേർത്ത് ഷാരോൺ എന്ന യുവാവിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്ത്. പഠിക്കാൻ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമായ ഗ്രീഷ്മ തമിഴ്നാട്ടിലെ എംഎസ് സർവകലാശാലയിൽനിന്നു ബിഎ ഇംഗ്ലിഷ് സാഹിത്യത്തിൽ 4–ാം റാങ്ക് നേടിയിരുന്നു. ഹൊറർ സിനിമയുടെ ആരാധിക. പൊലീസ് അന്വേഷണത്തെ നേരിട്ടതും ചങ്കുറപ്പോടെ. രണ്ടു തവണ മൊഴിയെടുത്തപ്പോഴും പൊലീസിനു സംശയം തോന്നിയില്ല.

29ന് വൈകിട്ട് ഷാരോണിന്റെ വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചു. ഷാരോൺ ഛർദിച്ചതു നീലയും പച്ചയും കലർന്ന നിറത്തിലായിരുന്നു എന്നതു വിലയിരുത്തി. തുരിശ് അടങ്ങിയ കീടനാശിനി എന്ന സംശയത്തിലേക്ക് ഇതു വഴിതെളിച്ചു.

തുടർന്ന് ഗ്രീഷ്മയെയും മാതാപിതാക്കളെയും ചോദ്യംചെയ്യാൻ ഇന്നലെ വിളിപ്പിച്ചു. അവർക്കൊപ്പവും തനിച്ചുമുള്ള ചോദ്യംചെയ്യൽ മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഗ്രീഷ്മ പതറി, പിന്നെ എല്ലാം ഏറ്റുപറഞ്ഞു.

Post a Comment

Previous Post Next Post