ബോളിവുഡിലെ ഏറ്റവും നല്ല മനുഷ്യൻ സൽമാൻ ഖാൻ; ഐശ്വര്യ റായിയുടെ പഴയ അഭിമുഖം വൈറലാവുന്നു

(www.kl14onlinenews.com)
(22-Oct-2022)

ബോളിവുഡിലെ ഏറ്റവും നല്ല മനുഷ്യൻ സൽമാൻ ഖാൻ; ഐശ്വര്യ റായിയുടെ പഴയ അഭിമുഖം വൈറലാവുന്നു

ബോളിവുഡിൽ ഇന്നും ചർച്ച ചെയ്യുന്ന പ്രണയകഥയാണ് ഐശ്വര്യ റായിയുടെയും സൽമാൻ ഖാന്റേയും. ആരാധകർ വിവാഹം വരെ പ്രതീക്ഷിച്ച ബന്ധമായിരുന്നു ഇവരുടേത്. എന്നാൽ അപ്രതീക്ഷിതമായി താരങ്ങൾ വേർപിരിയുകയാണുണ്ടായത്. പിന്നീട് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചു. പ്രണയം പിരിഞ്ഞ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും രണ്ടുപേരും ഇപ്പോഴും ഒന്നിച്ച് പൊതുവേദികളിൽ എത്താറില്ല.

ഇപ്പോഴിതാ സൽമാൻ ഖാനെ കുറിച്ച് ഐശ്വര്യ പണ്ട് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.1999 ൽ നൽകിയ അഭിമുഖമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ബോളിവുഡിലെ ഏറ്റവും നല്ല മനുഷ്യൻ സൽമാൻ ഖാനാണെന്നാണ് ഐശ്വര്യ പറഞ്ഞത്.

അഭിമുഖത്തിൽ ബോളിവുഡിലെ സെക്സിയസ്റ്റ് വ്യക്തി ആരാണെന്നായിരുന്നു അവതാരകയുടെ ചോദ്യം. വളരെയധികം ആലോചനകൾക്ക് ശേഷം, ‘സെക്സിയസ്റ്റ്’ എന്ന വാക്ക് ചാമിംഗ് ഉപയോഗിക്കാൻ കഴിയുമോ എന്ന് നടി ചോദിക്കുന്നുണ്ട്. ശേഷം മറുപടിയായി സൽമാൻ ഖാന്റെ പേര് പറയുകയായിരുന്നു. ഇൻഡസ്‌ട്രിയിൽ വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരേടും ഒരുപോലെ പെരുമാറുന്ന നല്ല വ്യക്തിത്വത്തിന് ഉടമയാണ് സൽമാനെന്ന് ഐശ്വര്യ പറഞ്ഞു.

അഭിഷേക് ബച്ചനുമായുളള വിവാഹത്തിന് ശേഷം ഐശ്വര്യ റായി സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിലാണ് ഐശ്വര്യ റായി ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Post a Comment

Previous Post Next Post