കോടിയേരിയ്ക്ക് അപ്പോളോ ആശുപത്രിയിലെത്തി ആദരമര്‍പ്പിച്ച് സ്റ്റാലിന്‍

(www.kl14onlinenews.com)
(02-Oct-2022)

കോടിയേരിയ്ക്ക് അപ്പോളോ ആശുപത്രിയിലെത്തി ആദരമര്‍പ്പിച്ച് സ്റ്റാലിന്‍
ചെന്നൈ:
കോടിയേരി ബാലകൃഷ്ണന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തി ആദരമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മൂന്ന് തവണ കേരളത്തിലെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരവ് അര്‍പ്പിച്ചെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

കോടിയേരി ബാലകൃഷ്ണനെ കുറിച്ചുള്ള ഏതാനും ഓര്‍മ്മകളും സ്റ്റാലിന്‍ പങ്കുവെച്ചിട്ടുണ്ട്. തത്വാധിഷ്ഠിതമായ വ്യക്തിത്വത്തിന് ഉടമയായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്‍ 1975ലെ അടിയന്തരാവസ്ഥ കാലത്ത് മിസ ആക്ട് പ്രകാരം ജയിലിലായിട്ടുണ്ടെന്ന് സ്റ്റാലിന്‍ ഓര്‍മ്മിച്ചു. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സഖാക്കള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു

Post a Comment

Previous Post Next Post