നെല്ലിക്കുന്ന് കടപ്പുറം ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ ഗോൾഡൻ ജൂബിലിയാഘോഷവും,നൂറെ മദീന ഫെസ്റ്റ് 2022- ഓക്ടോബർ 12 മുതൽ 16 വരെ

(www.kl14onlinenews.com)
(03-Oct-2022)

നെല്ലിക്കുന്ന് കടപ്പുറം ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ ഗോൾഡൻ ജൂബിലിയാഘോഷവും,നൂറെ മദീന ഫെസ്റ്റ് 2022- ഓക്ടോബർ 12 മുതൽ 16 വരെ
കാസർകോട്: നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.
അൻപതാം വാർഷികം അതിവിപുലമായി കൊണ്ടാടുവാൻ മദ്രസ്സ കമ്മിറ്റി തീരുമാനിച്ചു.അഞ്ച് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പരിപാടി തളങ്കര മാലിക്ദിനാർ വലിയ ജുമുഅത്ത് പള്ളി ഖത്വീബ് ബഹുമാനപ്പെട്ട അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി ഉൽഘാടനം ചെയ്യും.മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നൂറെ മദീന ഫെസ്റ്റ് 2022,പല പരിപാടികളും ഉൾപ്പെടുത്തി കൊണ്ട് നടത്തുവാൻ മദ്രസ്സ കമ്മിറ്റിയും,മീലാദ് കമ്മിറ്റിയും തീരുമാനിച്ചു.

2022 ഓക്ടോബർ 12 മുതൽ 16 വരെ നടക്കുന്ന പരിപാടികളിൽ മദ്ഹ് മാഷപ്പ്,സ്വലാത്ത് മജ്ലിസ്,മതപ്രഭാഷണം,നബിദിനാഘോഷം,ദഫ് കളി മത്സരം,ഗോൾഡൻ ജൂബിലിയാഘോഷം തുടങ്ങിയവ ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ അങ്കണത്തിൽ അരങ്ങേറും.മദ്ഹിന്റെ ഇശലുകൾ പെയ്തിറങ്ങുന്ന ഫിർദൗസ് നഗറിന്റെ മണ്ണിൽ പുളകം ചാർത്താൻ അഖിലകേരള മദ്ഹ് മാഷപ്പ് മത്സരങ്ങളും,ജില്ലാതല ദഫ് മുട്ട് മത്സരങ്ങളുമുണ്ടായിരിക്കും.മുഖ്യാദിഥിയായി നെല്ലിക്കുന്ന് മുഹിയദ്ധീൻ ജുമാ മസ്ജിദ് ഖത്വീബ് ജി.എസ് അബ്ദുൽ റഹ് മാൻ മദനിയും , കാസർകോട് പോലീസ് സ്റ്റേഷൻ സർകിൾ ഇൻസ്പെക്ടർ അജിത് കുമാറും പങ്കെടുക്കുമെന്ന് മീലാദ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.വേദിയിൽ അബ്ദുൽ ഖാദർ ദാരിമി ഇമാം ബദരിയ്യ മസ്ജിദ് കടപ്പുറം,കെ.എം.സിദ്ധീഖ് സഅദി സദർ മുഅല്ലിം,ശാഫി സഅദി മദ്രസ്സ മുഅല്ലിം,ഉമറുൽ ഫാറൂഖ് സഖാഫി മദ്രസ്സ മുഅല്ലിം,ഹമീദ് മാളിക,മുഹമ്മദ് കുഞ്ഞി ഹോട്ടൽ,റഹീം സമസ്ത,സുബൈർ എൻ.എ എന്നിവർ സന്നിയിദരായിരിക്കും.അൻവർ ടിഎം നന്ദിയും പറയും.

തെരുവത്ത് നജാത്തുൽ ഇസ്ലാം സംഘം അവതരിപ്പിക്കുന്ന ബുർദ്ദ മജ്ലിസും,നെല്ലിക്കുന്ന് മുഹിയദ്ധീൻ ജുമാ മസ്ജിദ് ഖത്വീബ് ജി.എസ്.അബ്ദുൽ റഹ്മാൻ മദനി നേതൃത്വം നൽകുന്ന സ്വലാത്ത് മജ്ലിസുമുണ്ടായിരിക്കും.നസ്വീഹത്തും ദുആയും സയ്യിദ് ഷറഫുദ്ദീൻ സഅദി മുഖൈബിലി(മുളവൂർ തങ്ങൾ മുവാറ്റുപുഴ) നേതൃത്വം വഹിക്കും.ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ വിദ്യാർത്ഥികളുടെ നബിദിന പരിപാടികൾ മഹമൂദ് പുത്തുവിന്റെ അധ്യക്ഷതയിൽ ശാഫി സഅദി ഉൽഘാടനം ചെയ്യും.വഴിതെറ്റുന്ന സമൂഹം എന്ന വിഷയത്തിൽ യു.കെ.മുഹമ്മദ് ഹനീഫ് നിസാമി പ്രഭാഷണം നടത്തും.വേദിയിൽ മുസ്തഫ.എം.എ,ഖലീൽ,അൻസാരി കൊട്ടിഗ നന്ദിയും രേഖപ്പെടുത്തും.
16.10.2022 ഞായർ രാവിലെ 8.30ന് നബിദിന ഘോഷയാത്രയും,മഗരിബ് നിസ്കാര ശേഷം ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റി പ്രസിഡന്റ് എം.ഹബീബിന്റെ അധ്യക്ഷതയിൽ ഗോൾഡൻ  ജൂബിലിയാഘോഷവും.സമസ്ത ഉപാദ്ധ്യക്ഷൻ യു.എം.അബ്ദുൽ റഹിമാൻ മൗലവി ഉൽഘാടനം ചെയ്യും.ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റി ജനറൽ സെക്രട്ടറി ഹമീദ് കടപ്പുറം സ്വാഗതം ആശംസിക്കും.മുഖ്യാതിഥികളായി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ,എം.മുഹമ്മദ് റഫീഖ് അഹ്സനി മുദരീസ് നെല്ലിക്കുന്ന് മുഹിയദ്ദീൻ മസ്ജിദ്,അഷ്ഫാഖ് ഫൈസി നന്ദാവര ഖത്വീബ് ബദർ ജുമാ മസ്ജിദ് ഉളിയത്തടുക്ക.
ഗോൾഡൻ ജൂബിലി സന്ദേശം എം.എ.ഹനീഫ്.
എൻ.കെ.അബ്ദുൽ റഹിമാൻ,ഹനീഫ് നെല്ലിക്കുന്ന്,എൻ.എ.ഹമീദ്,അബ്ബാസ് ബീഗം,ഷാഹുൽ ഹമീദ്,ഹമീദ് ബദരിയ്യ,മുസമ്മിൽ ടി.എച്ച്,മുസമ്മിൽ കെ.എച്ച് എന്നിവർ ആശംസകൾ അർപ്പിക്കും.ഉനൈസ് പടുപ്പിൽ നന്ദിയും പറയും.
മദ്ഹിന്റെ കുളിർ മഴ പെയ്യിച്ച് ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സയുടെ  ഗോൾഡൻ ജൂബിലിയാഘോഷം കടപ്പുറം പ്രദേശം പ്രകീർത്തിക്കപ്പെടും.

Post a Comment

Previous Post Next Post