ഫുട്ബോൾ താരങ്ങളെ വളർത്തിയെക്കുന്നത്തതിൽ SFA ശ്രമം അഭിനന്ദനീയം: മന്ത്രി അഹ്മദ് ദേവർകോവിൽ

(www.kl14onlinenews.com)
(25-Sep -2022)

ഫുട്ബോൾ താരങ്ങളെ വളർത്തിയെക്കുന്നത്തതിൽ SFA ശ്രമം അഭിനന്ദനീയം: മന്ത്രി അഹ്മദ് ദേവർകോവിൽ
കാസർകോട് :
കേരളത്തിൽ സെവൻസ് മേഖലയിലെ ചിട്ടയായ പ്രവർത്തതിലൂടെ താഴെ തട്ടിലൂടെ തന്നെ ഫുട്ബാൾ താരങ്ങളെ സൃഷ്ടിക്കുന്നതിലും നമ്മുടെ നാട്ടിൻ പുറങ്ങളിൽ നല്ല ടൂർണമെന്റിലൂടെ മൈതാനങ്ങളിലേക്ക് കൂടുതൽ ജനങ്ങളെ ആകർഷിപ്പിക്കുന്നതിലും സെവൻസ് ടൂർണമെന്റ് അസോസിയേഷൻ ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനീയമാണ്.
അതോടൊപ്പം കായി രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ പഞ്ചായത്തിലും ഫുട്ബാൾ ഗ്രൗണ്ട് ഉണ്ടാകണമെന്ന സർക്കാർ നയം നടപ്പാക്കി വരികയാണെന്ന് വിശദീകരിച്ചു കൊണ്ട് മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ സംസാരിച്ചു.

SFA കാസർകോട് ജില്ലാ സമ്മേളനം പടന്ന cap സ്പോർട്സ് സിറ്റിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ്‌ എം. സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ SFA സംസ്ഥാന പ്രസിഡന്റ്‌ ലെനിൻ മുഖ്യ പ്രഭാഷണം നടത്തി.

സമ്മേളന പതാക SFA സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഇളയേടത്ത് ആശ്റഫ് ഉയർത്തി. Sfa ജില്ല വൈസ് പ്രസിഡന്റ്‌ റാഷിദ് ബേക്കൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.

SFA സംസ്ഥാന ജില്ലാ നേതാക്കളായ നേതാക്കളായ കെടി ഹംസ, ഹബീബ് മാസ്റ്റർ, റോയൽ മുസ്തഫ, ഷമീം പക്സാൻ, സലാഹുദ്ധീൻ,യൂസുഫ്, ഹനീഫ് ഹാജി എടച്ചാക്കി, സേതു കാഞ്ഞങ്ങാട്, മൂസ മെട്ടമ്മൽ തുടങ്ങിയവർ സംസാരിച്ചു. സംഘടനാ ചർച്ചയിൽ വിവിധ ക്ലബ് ടീം പ്രതിനിതികൾ സംസാരിച്ചു.

ജനറൽ സെക്രട്ടറി എം. എ.ലത്തീഫ് സ്വാഗതവും ഖജാൻജി സിറാജ് AGC നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post