(www.kl14onlinenews.com)
(27-Sep -2022)
ഹൊസങ്കടി: അവനവന് വേണ്ടുന്ന ഭക്ഷണ സാധനങ്ങളിൽ സാധ്യമായത് അവനവൻ തന്നെ ഉൽപ്പാദിപ്പിച്ച് ഓരോ വീടും, ഓരോ കൃഷി യൂണിറ്റുകളാക്കണമെന്ന് ബിൽഡപ്പ് കാസർകോട് സൊസൈറ്റി എന്ന സന്നദ്ധ സംഘടന വിഭാവനം ചെയ്യുന്നു. കൊറോണക്കാലത്ത്
ഭക്ഷ്യധാന്യങ്ങളും പഴം പച്ചക്കറികളും സ്വയം ഉൽപ്പാദിപ്പിക്കാൻ എല്ലാവരും ശ്രമിച്ചിരുന്നു, കാസർകോട് ജില്ല
സർവ്വ മേഖലകളിലും സ്വയം പര്യാപ്തത നേടേണ്ടതുണ്ട്. അതിനുള്ള പദ്ധതികളുമായും പ്രവാസി പങ്കാളിത്തത്വത്തോടെ
ഉൽപ്പാദനമേഖലയിൽ
നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും
വിവിധ പദ്ധതികൾ
ആവിഷ്ക്കരിച്ച് വരികയാണ്.
കാർഷിക രംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കേണ്ടതിൻ്റെ പ്രചരണാർത്ഥം രോഹിണി ആഗ്രോ സയൻസുമായി സഹകരിച്ച് ജില്ലയിൽ നിന്ന്
ഇരുപത്തിയഞ്ചോളം വിവിധ മേഖലകളിലെ കർഷകരെ ആദരിച്ചത്.
ഹൊസൻങ്കടി മജിബയൽ
സർവീസ് സഹകരണ ബാങ്ക് ഹാളിൽ കർണാടകാ നിയമസഭാ പ്രതിപക്ഷ ഉപനേതാവ് യു.ടി ഖാദർ എംഎൽഎ
ഉദ്ഘാടനം ചെയ്തു,
ബിൽഡപ്പ് കാസർകോട് സൊസൈറ്റി
പ്രസിഡൻറ് കൂക്കൾ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഡോ: ശൈഖ് ബാവ, രോഹിണി ആഗ്രോ സയൻസ് ചെയർമാൻ ഡോ.അനിൽകുമാർ,
ശ്രീലത, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ആനന്ദ്, കൃഷി വിഭാഗം വൈസ് പ്രസിഡന്റ് ദയാകർമാഡ,
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ
സുന്ദരി ആർ ഷെട്ടി, ഗീൻ ലിവിൻ മൊന്തേര എന്നിവരും, എം.സഞ്ജീവ ഷെട്ടി, വി.വി രാമചന്ദ്രൻ,
ബിൽഡപ്പ് കാസറഗോഡ്
ഭാരവാഹികളായ
ട്രഷറർ ഡോ: രശ്മി പ്രകാശ്, പ്രസിഡൻറുമാരായ
രവീന്ദ്രൻ കണ്ണങ്കൈ, അനൂപ് കളനാട്
സാദിഖ് മഞ്ചേശ്വരം, റഫീഖ് മാസ്റ്റർ
എന്നിവർ പങ്കെടുത്തു
ലഭിച്ച അപേക്ഷകൾ
പരിഗണിച്ച് പ്രധാന അവാർഡുകളായി മൂന്ന് പേർക്ക് നൽകി, മറ്റ് ഇരുപത് പേർക്ക് വിവിധ അവാർഡുകൾ നൽകി, കൂടാതെ പതിനാല് പേർക്ക് കൂടി
സ്പെഷ്യൽ ജൂറി അവാർഡുകൾ നൽകി ആദരിച്ചു.
Post a Comment