വ​ഖ​ഫ് നിയമനം: ലീഗിന്‍റെ അ​വ​കാ​ശ​വാ​ദം കേ​ര​ള രാ​ഷ്ട്രീ​യം മാ​റി​യ​ത് അ​റി​യാ​തെയെന്ന് ഐ.​എ​ൻ.​എൽ ​

(www.kl14onlinenews.com)
(02-Sep -2022)

വ​ഖ​ഫ് നിയമനം: ലീഗിന്‍റെ അ​വ​കാ​ശ​വാ​ദം കേ​ര​ള രാ​ഷ്ട്രീ​യം മാ​റി​യ​ത് അ​റി​യാ​തെയെന്ന് ഐ.​എ​ൻ.​എ​ൽ
കോ​ഴി​ക്കോ​ട്: വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക് വി​ട്ട നി​യ​മ ഭേ​ദ​ഗ​തി സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​ത് ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ വി​ജ​യ​മാ​യി കൊ​ണ്ടാ​ടു​ന്ന മു​സ്​​ലിം ലീ​ഗി​നോ​ട് സ​ഹ​ത​പി​ക്കു​ക​യേ നി​ർ​വാ​ഹ​മു​ള്ളു​വെ​ന്നും കേ​ര​ള രാ​ഷ്ട്രീ​യം മാ​റി​യ​ത് അ​റി​യാ​തെ​യാ​ണീ പി​ത്ത​ലാ​ട്ട​മെ​ന്നും ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മു​ദാ​യ​ത്തിന്‍റെ മൊ​ത്തം കു​ത്ത​ക ത​ങ്ങ​ൾ​ക്കാ​ണെ​ന്നും മു​സ്​​ലിം​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ത​ങ്ങ​ളു​ടേ​താ​ണ് അ​ന്തി​മ വാ​ക്കെ​ന്നും പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട ഒ​രു കാ​ല​ഘ​ട്ട​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് മു​സ്​​ലിം മ​ത–​സാം​സ്​​കാ​രി​ക സം​ഘ​ട​ന​ക​ൾ പ്ര​ശ്ന​ങ്ങ​ൾ വ​രു​മ്പോ​ൾ ലീ​ഗി​ലേ​ക്കാ​യി​രു​ന്നു ഉ​റ്റു​നോ​ക്കി​യി​രു​ന്ന​ത്. സ്​​ഥി​തി​യാ​കെ മാ​റി​യ​ത് ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് ഇ​തു​വ​രെ ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ല.

സം​സ്​​ഥാ​ന സ​ർ​ക്കാ​രി​ലും ഇ​ട​തു​മു​ന്ന​ണി​യി​ലും വി​ശ്വാ​സ​മ​ർ​പ്പി​ച്ച ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളെ​ല്ലാം സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​വാ​ൻ പ്രാ​പ്ത​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​യാ​യി​രു​ന്നു വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​ന വി​ഷ​യ​ത്തി​ൽ അ​വ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ട്. മു​സ്​​ലിം സ​മൂ​ഹ​ത്തി​ലെ പ്ര​ബ​ല​മാ​യ ഇ​രു​സ​മ​സ്​​ത​യും മു​ജാ​ഹി​ദ് വി​ഭാ​ഗ​വു​മെ​ല്ലാം ലീഗിന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് കു​ത​റി മാ​റി സ​ർ​ക്കാ​രു​മാ​യും മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യും നേ​രി​ട്ട് ഇ​ട​പ​ഴ​കു​ന്ന പോ​സി​റ്റീ​വാ​യ കാ​ഴ്ച പു​തി​യ രാ​ഷ്ട്രീ​യ ഗ​തി​മാ​റ്റ​ത്തിെ​ൻ​റ സൂ​ച​ന​യാ​ണ്.

അ​ത് മ​ന​സ്സി​ലാ​ക്കാ​നാ​വാ​തെ, ഇ​പ്പോ​ഴും ത​ങ്ങ​ൾ ആ​ന​പ്പു​റ​ത്താ​ണെ​ന്ന മി​ഥ്യാ​ധാ​ര​ണ​യി​ൽ വീ​ര​സ്യം പ​റ​യു​ന്ന​ത് ആ ​പാ​ർ​ട്ടി​യെ സ​മൂ​ഹ​മ​ധ്യെ പ​രി​ഹാ​സ്യ​മാ​ക്കു​ന്നു​ണ്ടെ​ന്ന് കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കഴിഞ്ഞ ദിവസമാണ് വഖഫ് നിയമനങ്ങൾ പി എസ്‍ സിക്ക് വിടാൻ ഉള്ള ബില്‍ റദ്ദാക്കിയത്. നിയമസഭ ഏകകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. മുസ്ലീം ലീഗ്, സമസ്ത അടക്കം ഉള്ള സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് നിയമത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് വഖഫ് ബിൽ റദ്ദാക്കാനുള്ള ബില്‍ അജണ്ടയ്ക്ക് പുറത്ത് സഭയിൽ കൊണ്ട് വരാൻ തീരുമാനം എടുത്തത്. പകരം അതാത് സമയത്ത് ഇന്റർവ്യൂ ബോർഡ് ഉണ്ടാക്കി നിയമനത്തിനാണ് നീക്കം.

ബിൽ പിൻവലിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറ‍ഞ്ഞു. നേരത്തെ തന്നെ ഇക്കാര്യം ആവശ്യപെട്ടിരുന്നതാണ്.ഈ ബിൽ വന്നപ്പോൾ പ്രതിപക്ഷം എതിർത്തിരുന്നില്ല..ചില മാറ്റം വേണമെന്നേ പറഞ്ഞുള്ളൂ. ബില്ലിനെ എതിർത്തതല്ലാതെ നിയമം വേണ്ടന്ന് നേരത്തെ ആരും പറഞ്ഞില്ലെന്ന് ലീഗ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. രേഖകൾ പരിശോധിക്കാം.സര്‍ക്കാരിന് കുറച്ചിലായി കാണേണ്ടതില്ല, പ്രതിപക്ഷം പറയുന്നതിൽ കാര്യമുണ്ടെന്ന് മനസിലാക്കിയാൽ മതിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു

Post a Comment

Previous Post Next Post