(www.kl14onlinenews.com)
(02-Sep -2022)
കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ കമ്മിറ്റി രൂപീകരണവും, പാചക തൊഴിലാളികളെ ആദരിക്കലും സെപ്റ്റംബർ 6ന്
കാസർകോട്: കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ കാസറഗോഡ് മണ്ഡലം കമ്മിറ്റി രൂപീകരണവും, സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും, മഞ്ചേശ്വരം -കാസറഗോഡ് മണ്ഡലത്തിൽ നിന്നുള്ള 30മുതിർന്ന പാചക തൊഴിലാളികളെ ആദരിക്കൽ,എസ് എസ് ൽ സി -പ്ലസ് 2പരീക്ഷയിലെ വിജയികളെ അനുമോദിക്കൽ,ഓണസദ്യ, ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടി കൾ,വിവിധ സമ്മാനങ്ങൾക്കുള്ള നറുക്കെടുപ്പ് കാസറഗോഡ് -മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള മെമ്പർമാർക്ക് ഓണകിറ്റ്,തുടങ്ങിയ പരിപാടികൾ സെപ്റ്റംബർ 6ന് ചൊവ്വാഴ്ച രാവിലെ 9മണിമുതൽ ചെർക്കള ഐ മാക്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
രാവിലെ 9മണിക്ക് പ്രഥമ ജില്ല പ്രസിഡന്റ് അഷറഫ് കോട്ടക്കണ്ണി പതാക ഉയർത്തും.
സംസ്ഥാന വൈസ് പ്രസിഡന്റ് സൈനുദ്ധീൻ പടന്നക്കാട് അധ്യക്ഷത വഹിക്കും, സംസ്ഥാന പ്രസിഡന്റ് ഹാരിസ് കൊട്ടാരം ഉൽഘാടനം നിർവഹിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്മാൻ പാറയിൽ മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാന ട്രഷറർ രാജേഷ് അപ്പാട്ട്,സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുഞ്ഞി പയ്യന്നൂർ എന്നിവർ പങ്കെടുക്കും.
ഉച്ചക്ക് 12മണിക്ക് ഓണാഘോഷ ത്തി നോട് അനുബന്ധിച്ച് മുതിർന്ന പാചക തൊഴിലാളികളെ ആദരിക്കലും, വിദ്യാർത്ഥി കളെ അനുമോദിക്കലും. എൻ എ നെല്ലിക്കുന്ന് എം ൽ എ,എ കെ എം അഷ്‌റഫ് എം ൽ എ, ഭക്ഷ്യ സുരക്ഷ വകുപ്പ് ജില്ല അസിസ്റ്റന്റ് കമ്മീഷണർ വിനോത് കുമാർ കെ എന്നിവർ സംബന്ധിക്കും.തുടർന്ന് ഓണ സദ്യയും വിവിധ കല പരിപാടിയും 5മണിക്ക് സഹായ നിധി ലക്കി ടിപ്പ് നറുക്കെടുക്കും.
പത്ര സമ്മേളനത്തിൽ ഇബ്രാഹിം നീർച്ചാൽ, മോഹനൻ കുണ്ടംകുഴി, സാദിഖ് നെല്ലിക്കുന്ന്, സലാം കുമ്പള, താജുദ്ധീൻ നെല്ലിക്കുന്ന് എന്നിവർ പങ്കെടുത്തു.
إرسال تعليق