(www.kl14onlinenews.com)
(27-Sep -2022)
കൊച്ചി :
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യമാണ് കെഎസ്ആര്‍ടിസി ഉന്നയിച്ചിരിക്കുന്നത്.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലില്‍ 58 ബസുകളാണ് തകര്‍ത്തതെന്നും 10 ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും കെഎസ്ആര്‍ടിസി പറഞ്ഞു.
പിഎഫ്‌ഐ ഹര്‍ത്താലില്‍ ഉണ്ടായ അക്രമങ്ങളില്‍ ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കെഎസ്ആര്‍ടിസി കക്ഷിചേരാന്‍ ഹര്‍ജി നല്‍കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ശമ്പളം വൈകിയപ്പോള്‍ സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരാണ് ഇന്ന് കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമുണ്ടാക്കിയതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.
إرسال تعليق