(www.kl14onlinenews.com)
(03-Sep -2022)
മലപ്പുറം :
മലപ്പുറത്ത് ദേശീയപാതക്കായി മരം മുറിച്ചപ്പോൾ നീർക്കാക്കകൾ ചത്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിൽ കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്ന് വനമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അതേ സമയം വീഴ്ചയുടെ പൂർണ്ണ ഉത്തരവാദിത്വം വനം വകുപ്പിന്റെതാണെന്നും, മരം മുറിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും മനേക ഗാന്ധിപറഞ്ഞു
മരം മുറിച്ചുമാറ്റിയ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ രാജക്, മരം മുറിച്ച തൊഴിലാളി തമിഴ്‌നാട് സേലം കൂത്തുമുട്‌നേൽ മഹാലിംഗം, സൂപ്പർവൈസർ കോയമ്പത്തൂർ ലക്ഷ്മി അമ്മാൾ ഇല്ലം എൻ.മുത്തുകുമാരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.റോഡ് പണിയുടെ എൻജിനീയർ തെലങ്കാന വാറങ്കൽ പട്ടായ്പക സ്വദേശി നാഗരാജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തിൽ കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
അതേസമയം സംസ്ഥാന വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മനേക ഗാന്ധി രംഗത്തെത്തി. വീഴ്ചയുടെ പൂർണ്ണ ഉത്തരവാദിത്വം വനം വകുപ്പിന്റെതാണെന്നും, വനം വകുപ്പിൽ ഉള്ള എല്ലാവരെയും പുറത്താക്കണമെന്നും മനേക പറഞ്ഞു.
മലപ്പുറം മേലാറ്റൂരിലും വനം വകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിച്ചു മാറ്റിയതായി കണ്ടെത്തി. സംഭവത്തിൽ ഉപ കരാറുകാരനെതിരെ കേസെടുത്തതായി വനം വകുപ്പ് അറിയിച്ചു.
Post a Comment