സംസ്ഥാനത്തെ പോപ്പുലർഫ്രണ്ട് ഓഫീസുകൾ മുദ്രവയ്ക്കും; വിലക്ക് ലംഘിച്ചാൽ 2 വർഷം വരെ തടവ്

(www.kl14onlinenews.com)
(28-Sep -2022)

സംസ്ഥാനത്തെ പോപ്പുലർഫ്രണ്ട് ഓഫീസുകൾ മുദ്രവയ്ക്കും; വിലക്ക് ലംഘിച്ചാൽ 2 വർഷം വരെ തടവ്
ഡൽഹി :
പോപ്പുലർ ഫ്രണ്ടിനെ നിരോധിത സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരോധിത ഉത്തരവ് കിട്ടിയാലുടൻ കേരളത്തിലെ പിഎഫ്‌ഐ ഓഫീസുകൾ മുദ്രവെയ്ക്കും. പോപ്പുലർ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളേയും നിരോധിച്ച് വിജ്ഞാപനം ഇറങ്ങിയ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് പോലീസും ആഭ്യന്തരമന്ത്രാലയം. 

ക്യാംപസ് ഫ്രണ്ട് അടക്കം പോപ്പുലർ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചിരിക്കുന്നത്. ഇതോടെ ഈ സംഘടനകളിൽ തുടർന്ന് പ്രവർത്തിക്കുന്നവർക്കുംസ സഹായങ്ങൾ നൽകുന്നവർക്കും രണ്ട് വർഷം വരെ തടവ് ലഭിക്കും. 

പോപ്പുലർ ഫ്രണ്ടിന് നിരോധനം: നടപടി അഞ്ച് വർഷത്തേയ്ക്ക്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം . 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന  ഉത്തരവ് പുറത്തിറക്കി.പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ് . 

ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം . രണ്ട് തവണയാണ് പോപ്പുലർ ഫണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്

എൻ ഐ എയും ഇ ഡിയും ആണ് പരിശോധന നടത്തിയത്. ഭീകര പ്രവർത്തനം നടത്തി , ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകി ,ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയാണ് നിരോധനം. ഇതിനോടകം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്. 

പോപ്പുലർ ഫ്രണ്ട് കൂടാതെ, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (RIF), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (CFI), ഓൾ ഇന്ത്യ ഇമാം കൗൺസിൽ (AIIC), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (NCHRO), നാഷണൽ വിമൻ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ പോലെയുള്ള അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

സെപ്തംബർ 22, 27 തീയതികളിൽ എൻഐഎയും ഇഡിയും സംസ്ഥാന പൊലീസും സംസ്ഥാന വ്യാപകമായി പിഎഫ്‌ഐ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ആദ്യഘട്ട റെയ്ഡിൽ പിഎഫ്‌ഐയുമായി ബന്ധമുള്ള 106 പേർ പിടിയിലായി. രണ്ടാം ഘട്ട റെയ്ഡിൽ പിഎഫ്‌ഐയിൽ പെട്ട 247 പേരെ അറസ്റ്റ് ചെയ്തു.

പിഎഫ്‌ഐക്കെതിരെ മതിയായ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചുവെന്നാണ് വിവരം. ഇതിന് പിന്നാലെ അന്വേഷണ ഏജൻസികൾ ആഭ്യന്തര മന്ത്രാലയത്തോട് നടപടി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഏജൻസികളുടെ ശുപാർശ പ്രകാരം പിഎഫ്‌ഐ നിരോധിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു

Post a Comment

Previous Post Next Post