സ്വർണ്ണവിലയിൽ വൻ ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

(www.kl14onlinenews.com)
(15-Sep -2022)

സ്വർണ്ണവിലയിൽ വൻ ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
കൊച്ചി :
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ(Gold Price) വൻ ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് 160 രൂപയും ഒരു ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 36,960 രൂപയും, ഗ്രാമിന് 4620 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ വര്‍ധനവ് ഉണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 57 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 456 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 570 രൂപയും ഒരു കിലോഗ്രാമിന് 57000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

സെപ്റ്റംബർ മാസത്തെ സ്വർണ്ണവില (പവന്):

സെപ്റ്റംബർ 1- 37, 200 രൂപ
സെപ്റ്റംബർ 2- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 3- 37,320 രൂപ
സെപ്റ്റംബർ 4- 37,320 രൂപ
സെപ്റ്റംബർ 5- 37,400 രൂപ
സെപ്റ്റംബർ 6- 37,520 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
സെപ്റ്റംബർ 7- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 8- 37,320 രൂപ
സെപ്റ്റംബർ 9- 37,400 രൂപ
സെപ്റ്റംബർ 10- 37,400 രൂപ
സെപ്റ്റംബർ 11- 37,400 രൂപ
സെപ്റ്റംബർ 12- 37,400 രൂപ
സെപ്റ്റംബർ 13- 37,400 രൂപ
സെപ്റ്റംബർ 14 - 37120 രൂപ
സെപ്റ്റംബർ 15 - 36,960 രൂപ

Post a Comment

Previous Post Next Post