(www.kl14onlinenews.com)
(30-Sep -2022)
സൂറത്ത് :
ഗുജറാത്തിൽ വൻ കള്ളനോട്ട് വേട്ട. ആംബുലൻസിൽ നിന്നും 25 കോടിയുടെ കള്ളനോട്ടുകൾ പിടികൂടി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഗുജറാത്തിലെ സൂറത്തിൽ നിന്നുമാണ് ആംബുലൻസ് പോലീസ് പിടികൂടുന്നത്.
രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ആംബുലൻസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ വാഹനത്തിൽ നിന്നും കള്ളനോട്ട് കണ്ടെടുത്തു. ആറ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന നോട്ടുകളുടെ 1290 കെട്ടുകളാണ് കണ്ടെത്തിയത്.
സൂറത്തിലെ കമ്രെജ് ഏരിയയിൽ വെച്ചാണ് ആംബുലൻസ് തടയുന്നത്. 2000 രൂപയുടേതായിരുന്നു നോട്ട്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടുകളിൽ അച്ചടിച്ചിരുന്നത്.
ആംബുലൻസിന്റെ ഒരു വശത്ത് ദിക്രി എജ്യുക്കേഷൻ ട്രസ്റ്റ് മൊതവദാല-സൂറത്ത് എന്നും മറുവശത്ത് ഗോ മാതാ രാഷ്ട്ര മാതാ എന്നും എഴുതിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് ഹിതേഷ് ജോയ്‌സർ അറിയിച്ചു
إرسال تعليق