ആ ഭാഗ്യവാനെ തിരിച്ചറിഞ്ഞു, ഒന്നാം സമ്മാനം 25 കോടി ഓട്ടോ ഡ്രൈവറായ അനൂപിന്, ടിക്കറ്റെടുത്തത് ഇന്നലെ രാത്രി എട്ടിന്‌

(www.kl14onlinenews.com)
(18-Sep -2022)

ആ ഭാഗ്യവാനെ തിരിച്ചറിഞ്ഞു, ഒന്നാം സമ്മാനം 25 കോടി ഓട്ടോ ഡ്രൈവറായ അനൂപിന്, ടിക്കറ്റെടുത്തത് ഇന്നലെ രാത്രി എട്ടിന്‌
തിരുവനന്തപുരം :
സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ ബിആര്‍ 87 ലോട്ടറി നറുക്കെടുപ്പിലെ 25 കോടി നേടിയ ഭാഗ്യവാനെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയടിച്ചത്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. വീട്ടില്‍ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തത്.

അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി നടത്തുകയാണ്. സഹോദരിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്.

ഒന്നാം സമ്മാനം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒന്നാം സമ്മാനം നേടിയ ശ്രീവഹാരം സ്വദേശി അനൂപ്. വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെ രാത്രിയിലാണ് ടിക്കറ്റ് എടുത്തത്. കുടുംബത്തോടൊപ്പമാണ് ലോട്ടറി ഏജൻസിയിലെത്തിയത്. ഭാര്യ ആറ് മാസം ഗർഭിണി കൂടിയാണ് എന്നതാണ് മറ്റൊരു സന്തോഷം.

വീടിന് അടുത്ത് തന്നെയാണ് ലോട്ടറി ഏജൻസിയുള്ളത്. ഓട്ടോ ഡ്രൈവർ ആണ്, ഭാര്യ ആറ് മാസം ഗർഭിണിയാണ് കാശിന് അതിന്റെതായ ബുദ്ധിമുട്ടുകളുണ്ട്. ഒരുപാട് കടങ്ങൾ ഉണ്ട്. ഇന്നലെ രാത്രി 7.30 ക്കാണ് ലോട്ടറി എടുത്തത്. 50 രൂപ കുറവുണ്ടായിരുന്നു. മകന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്.ഭാര്യയാണ് ലോട്ടറി എടുക്കാൻ പറഞ്ഞതെന്നും അനൂപ് പറഞ്ഞു.

അനൂപ് ഭഗവതി ഏജൻസിയിലെത്തി. ഇയാൾ ലോട്ടറി ഏജന്റിന്റെ സഹോദരനാണ്. TJ 750605 എന്ന നമ്പറിനാണ് സമ്മാനം. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.

രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്‍റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.

ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത. അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.

ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് ചടങ്ങ് നടന്നത്. പൂജാ ബമ്പര്‍ പുതിയ ടിക്കറ്റിന്റെ ലോഞ്ചിംഗും ഇന്ന് നടന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ഗതാഗത മന്ത്രി ആന്റണി രാജു, വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

ഒന്നാം സമ്മാനം നേടുന്ന ആളിനെ കാത്തിരിക്കുന്നത് 25 കോടി രൂപയെന്ന റെക്കോര്‍ഡ് സമ്മാനത്തുകയാണ്. ബമ്പര്‍ വിജയിക്ക് നികുതി കഴിച്ച് ലഭിക്കുക 15 കോടി 75 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. പാലയില്‍ മീനാക്ഷി ലക്കി സെന്റര്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. TG 270912 നമ്പര്‍ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 1 കോടി വീതം 10 പേര്‍ക്ക്. ആ പത്ത് പേര്‍ ഇവരാണ്: TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507,TL 555868

ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ആകെ അച്ചടിച്ചത് 67.50 ലക്ഷം ടിക്കറ്റുകളാണ്. ഇന്നത്തെ കണക്കുകള്‍ ഇനി വരേണ്ടതുണ്ട്. 319 കോടി രൂപയുടെ ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം വരെ വിറ്റത്. 500 രൂപയാണ് ടിക്കറ്റ് വിലയെങ്കിലും ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് ഓണം ബംപറിന് ലഭിച്ചത്. 67 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിഞ്ത്. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലന്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബംപര്‍ അടിച്ചത്. 12 കോടിയായിരുന്നു ഒന്നാം സമ്മാനം.

Post a Comment

Previous Post Next Post