കുമ്പള ഫുട്ബോൾ അക്കാദമിയുടെ ജേഴ്‌സിയും ലോഗോയും പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(27-Sep -2022)

കുമ്പള ഫുട്ബോൾ അക്കാദമിയുടെ ജേഴ്‌സിയും ലോഗോയും പ്രകാശനം ചെയ്തു
            
കുമ്പള: തുളുനാടിന്റെ കായിക മേഖലയ്ക്ക് പുത്തനുണർവ് നൽകികൊണ്ട് രൂപം കൊണ്ട കുമ്പള ഫുട്ബോൾ അക്കാദമിയുടെ  ജേസിയും,ലോഗോയും പ്രകാശനം ചെയ്തു.  കുമ്പള കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യുസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായിപങ്കെടുത്ത കുമ്പള സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദ് ജീവകാരുണ്യ വാണിജ്യ പ്രമുഖൻ  അബു റോയലിന് നൽകി ജേസി പ്രകാശനം ചെയ്തു. ലോഗോ പ്രകാശനം കുമ്പള  എ എസ് ഐ രതീശ്, വ്യപാരി വ്യാവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് പ്രസിഡന്റ് വിക്രം പൈക് നൽകി പ്രകാശനം ചെയ്തു.

 കുമ്പള ഫുട്‌ബോൽ അക്കാദമി പ്രസിഡണ്ടും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ സ്റ്റാന്റിങ് കമിറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള അദ്ധിയക്ഷത വഹിച്ചു.  കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഫുട്ബോൾ അക്കാദമി ജനറൽ സെക്രട്ടറിയുമായ ബി എ റഹിമാൻ സ്വാഗതം പറഞ്ഞു. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് മുജീബ് കമ്പാർ. നാഗേഷ് കർള, സത്താർ ആരിക്കാടി, എ കെ ആരിഫ്,   കെ വി യുസഫ്      സെഡ്.എ കയ്യാർ, ഖലീൽ മാസ്റ്റർ,വിനയ ആരിക്കാടി, രാവിരാജ്, ഇബ്രാഹിം ബത്തേരി  സെഡ് എ മൊഗ്രാൽ ,മുഹമ്മദ്‌ അലി മാവിനകട്ട,  മുഹമ്മദ്‌ കുഞ്ഞി കൂമ്പോൽ, കെ എം അബ്ബാസ് കുമ്പള,  തുടങ്ങിയവർ സംസാരിച്ചു.  അക്കാദമി ട്രഷററും കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നാസർ മോഗ്രാൽ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post