യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ടിആര്‍എസ് എംഎല്‍എയുടെ സഹായിക്കെതിരെ കേസ്

(www.kl14onlinenews.com)
(20-Sep -2022)

യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ടിആര്‍എസ് എംഎല്‍എയുടെ സഹായിക്കെതിരെ കേസ്
യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എ മാഗന്തി ഗോപിനാഥിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് വിജയ് സിന്‍ഹ റെഡ്ഡിക്കെതിരെ കേസെടുത്തു.ഹൈദരാബാദിലെ പഞ്ചഗുട്ട മേഖലയിലാണ് സംഭവം. നിഷ (35) എന്ന സ്ത്രീ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഐപിസി 448, 324, 354 (എ) 506 വകുപ്പുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പഞ്ചഗുട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരീഷ് ചന്ദ്ര റെഡ്ഡി പറഞ്ഞു.കഴുത്തില്‍ മുറിവേറ്റ നിഷ വേദനകൊണ്ട് പുളയുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി.

ഹൈദരാബാദിലെ ജൂബ്ലി ഹില്‍സ് എംഎല്‍എ മാഗന്തി ഗോപിനാഥിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് വിജയ് സിന്‍ഹ റെഡ്ഡിയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് അവകാശപ്പെട്ടു.'പോലീസുകാരും ഉണ്ടായിരുന്ന ഹോസ്പിറ്റലില്‍ വച്ച് അവള്‍ എന്നെ രണ്ട് മൂന്ന് തവണ വിളിച്ചു. ആക്രമണം നടത്തിയത് ജൂബ്ലി ഹില്‍സ് എംഎല്‍എയുടെ പിഎ വിജയ് സിന്‍ഹയാണെന്ന് അവള്‍ പറഞ്ഞു,' യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

സിന്‍ഹ തന്റെ ഭാര്യയുടെ സുഹൃത്താണെന്നും ദിവസത്തില്‍ പലതവണ അവളെ വിളിക്കാറുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു.'അവന്‍ എന്റെ ഭാര്യയുടെ നമ്പറില്‍ പലതവണ വിളിക്കും. അവര്‍ തമ്മിലുള്ള കോള്‍ റെക്കോര്‍ഡുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്, അവന്‍ നഗ്‌ന വീഡിയോ കോളുകള്‍ ചെയ്യുമായിരുന്നു, യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. 'എന്നാല്‍ വീട്ടിലെത്തി ആക്രമിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇപ്പോള്‍ അവള്‍ ഗുരുതരാവസ്ഥയിലും അബോധാവസ്ഥയിലുമാണ്. പറയാനുള്ളതെല്ലാം അവള്‍ ഇപ്പോള്‍ പറഞ്ഞിട്ടുണ്ട്.അയാള്‍ക്ക് എംഎല്‍എയുമായി ബന്ധമുണ്ട്, അവരുടെ റൗഡി പ്രവര്‍ത്തകര്‍ ഞങ്ങളെ ഇനിയും അപകടപ്പെടുത്തിയേക്കാം എന്നാണ് എന്റെ ഭയം. ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post