പ്രമുഖ പണ്ഡിതന്‍ ചൗക്കി മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

(www.kl14onlinenews.com)
(18-Sep -2022)

പ്രമുഖ പണ്ഡിതന്‍ ചൗക്കി മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു
കാസർകോട് :
പ്രമുഖ പണ്ഡിതന്‍ ചൗക്കി മുൻ ഖത്വീബും ചൗക്കി മുഹമ്മദ് മുസ്‌ലിയാർ( 73) അന്തരിച്ചു.
കുറച്ചു കാലമായി അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു.

സമസ്ത സുന്നി പണ്ഡിതന്മാരുമായും വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു.മുഹമ്മദ്‌ മുസ്‌ലിയാർ.
അടുക്കത്തുബയൽ, ചൗക്കി,കുമ്പള, മൊഗ്രാൽ പുത്തൂർ, മജൽ,നാലാംമൈൽ തൈവളപ്പ് കാഞ്ഞങ്ങാട്, എന്നി സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു.

കുറെ കാലം ചൗക്കിയിലായിരുന്നു വീട്, ഇപ്പോൾ നാഷണൽ നാഗറിലാണ് താമസം.
കബറടക്കം നാളെ രാവിലെ 9 മണിക്ക് നാഷണൽ നഗർ ജുമാ മസ്ജിദിൽ നടക്കും.

ഭാര്യ: നഫീസ . മക്കള്‍:സുമ്മയ്യ, ആയിഷ അഹ്മദ് സിറാജ്, റസീന,ജുബൈർ, സുവൈബ ജാഫർ, അഫ്സ,റഷീദ അബ്ദുൽ കാദർ ഫാത്തിമ.

Post a Comment

أحدث أقدم