(www.kl14onlinenews.com)
(18-Sep -2022)
ദോഹ :അറിവ് മനുഷ്യൻറെ ഏറ്റവും വലിയ സമ്പത്തായി കണക്കാക്കപ്പെടുന്നു, സമൂഹത്തെയും രാജ്യത്തെയും പുരോഗതിയിലേക്ക് നയിക്കുന്നതിനോടോപ്പം സർഗ്ഗാത്മകത , ചിന്ത , സർവ്വോപരി അറിവ് നമ്മളെ മികച്ചതാക്കുന്നു എന്ന തിരിച്ചറിവിൽ നിന്നും ,അറിവിൻ്റെ മഹാസാഗരത്തിലേക്ക് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഖത്തർ കെഎംസിസിയുടെ ഒരു ചെറു നൗക..., അറിഞ്ഞ തിനെയും, അറിയാനുള്ളതിനെയും കുറിച്ചുള്ള
ഓർമ്മപ്പെടുത്തൽ ...
" ഇസ്തിഖാമ "
എന്ന വൈജ്ഞാനിക പരിപാടിയുടെ ലോഗോ പ്രകാശനം സംസ്ഥാന കെഎംസിസി ഓഫീസിൽ Dr എം പി ഷാഫി ഹാജി കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത്, ജനറൽ സെക്രട്ടറി അബ്ദുൽ റഹിമൻ എരിയൽ എന്നിവർക്ക് നൽകി നിർവഹിച്ചു. കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര, മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയൽ, പഞ്ചായത്ത് ഭാരവാഹികളായ കെ ബി റഫീഖ്, നവാസ് ആസാദ് നഗർ, റഹീം ചൗകി, അഷ്‌റഫ് മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു
Post a Comment