(www.kl14onlinenews.com)
(08-Sep -2022)
ദുബൈ : ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ന് ദുബൈയിൽ വെച്ചു നടക്കുന്ന ആസ്‌ക് ആലംപാടി ജി സി സി ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ ലോഗോ പ്രമുഖ വ്യവസായിയും സേഫ് ലൈൻ ഗ്രൂപ്പ് എം.ഡിയുമായ ഡോ.അബൂബക്കർ കുറ്റിക്കോൽ പ്രകാശനം ചെയ്തു. ദുബായ് ബിസിനസ് ബേയിലെ സേഫ് ലൈൻ ഓഫീസിൽ വെച്ചുനടന്ന പ്രകാശനച്ചടങ്ങിൽ ആസ്‌ക് ആലംപാടി ജി സി സി മുൻ പ്രസിഡണ്ട് ഇബ്രാഹീം മിഹ്റാജ് ലോഗോ ഏറ്റുവാങ്ങി.കണ്ണൂർ ജില്ല കലോത്സവത്തിന് ഉൾപ്പടെ ലോഗോ ഡിസൈന്‍ ചെയ്ത് ശ്രദ്ധേനേടിയ പ്രമുഖ ഡിസൈൻസായ ഐ കെ ഡിസൈൻസാണ് ലോഗോ രൂപകൽപന ചെയ്തത്.
പ്രകാശനച്ചടങ്ങിൽ മുഹമ്മദ് ഡോൺ, ജൗഹർ, യാസീൻ, കൈസ്, മുബാറക്, അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.
إرسال تعليق