(www.kl14onlinenews.com)
(02-Sep -2022)
കാഞ്ഞങ്ങാട്: ജീവിതത്തിന്റെ വ്യത്യസ്തമായ കാരണങ്ങളാൽ വിദ്യാഭ്യാസം മുടങ്ങിപ്പോയവർക്ക് അവരുടെ നിലവിലെ സാഹചര്യങ്ങളോടൊപ്പം പഠിക്കാൻ അവസരം നല്കി പത്താം ക്ലാസും പ്ലസ് ടുവും പൂർത്തീകരിച്ച സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 100 വിദ്യാർത്ഥികൾ ഞായറാഴ്ച നടക്കുന്ന ലിവ് ടു സ്മൈൽ കോൺവെക്കേഷനിൽ പ്രശസ്തിപത്രം കരസ്ഥാമാക്കും. കാഞ്ഞങ്ങാട് കെഎം ഒ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിർമ്മൽ കുമാർ മാഷ്,
അക്കാഡമിക് ഡയറക്ടർമാരായ അഹ്മദ് ഷെറിൻ, അബ്ദുറഹ്മാൻ എരോള്‍ , ഇർഫാദ് മായിപ്പാടി നേതൃത്വം നൽകും. വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നിട്ട് നിൽക്കുന്ന ലിവ് ടു സ്മൈൽ ഡിജിറ്റൽ അക്കാദമിയാണ് ഇത്തരത്തിലുള്ള വിദ്യാർത്ഥികൾക്ക് പഠനം പൂർത്തീകരിക്കാനുള്ള സൗകര്യം ഒരുക്കിയത്. സംസ്ഥാനത്തെ വ്യത്യസ്ത ജില്ലകളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി വിദൂര വിദ്യാഭ്യാസ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് പഠനം പൂർത്തിയാക്കിയത്.
إرسال تعليق