(www.kl14onlinenews.com)
(22-Sep -2022)
കൊച്ചി: എകെജി സെന്റര്‍ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംഎൽഎ. കേസ് അന്വേഷണം സിനിമക്ക് തിരക്കഥ എഴുതലല്ലെന്ന് വിമര്‍ശിച്ച ഷാഫി പറമ്പിൽ, കോൺഗ്രസുകാരനെ പ്രതിയാക്കണമെന്നത് സിപിഎം അജണ്ടയുടെ ഭാഗമാണെന്നും ആരോപിച്ചു.
കേസില്‍ യൂത്ത് കോൺഗ്രസുകാർക്ക് പങ്കുണ്ടായിരുന്നെങ്കിൽ ഇത്രയും നാൾ കാത്ത് നിന്നത് എന്തിനാണെന്നും ഷാഫി പറമ്പിൽ ചോദിച്ചു. യൂത്ത് കോൺഗ്രസിന്റെ പല നേതാക്കളെയും ഭാവനയിൽ പ്രതി ചേർക്കാൻ നേരത്തെയും ശ്രമമുണ്ടായി. രാഹുൽ ഗാന്ധിയുടെ യാത്രക്ക് കേരളം നൽകുന്ന സ്വീകാര്യതയുടെ അസ്വസ്ഥതയാണ് ഇപ്പോഴത്തെ കസ്റ്റഡിക്ക് പിന്നലെന്നും അദ്ദേഹം വിമര്‍ശിച്ചു. കേസന്വേഷണത്തില്‍ തിണ്ണമിടുക്കും രാഷ്ട്രീയ ബുദ്ധിയുമല്ല കാണിക്കേണ്ടതെന്നും അന്വേഷണത്തിലൂടെ നീതിയും സത്യവുമാണ് പുറത്ത് വരേണ്ടതെന്നും ഷാഫി പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ജിതിൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്.
إرسال تعليق