(www.kl14onlinenews.com)
(11-Sep -2022)
ദോഹ: ഖത്തറിന്റെ ദേശീയ എയർലൈൻസ് കമ്പനിയായ ഖത്തർ എയർവേസ് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും ജീവനക്കാരെ തിരഞ്ഞെടുക്കുന്നു. വിവിധ മേഖലകളിലെ ജോലി ഒഴിവുകളിലേക്കാണ് തൊഴിൽ നിയമനം നടത്തുന്നത്. സെപ്റ്റംബർ 16-17 ദിവസങ്ങളിൽ ഖത്തർ എയർവേസ് വെബ്സൈറ്റ് വഴി അപേക്ഷ സ്വീകരിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി.
ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ ഏവിയേഷൻ സർവിസസ്, ഖത്തർ എയർവേസ് കാറ്ററിങ് കമ്പനി, ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി, ദിയാഫത്തീന ഹോട്ടലുകൾ എന്നീ വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. എന്നാൽ, എത്ര ഒഴിവുകളിലേക്ക് നിയമനം നടത്തുമെന്ന് വ്യക്തമല്ല. ന്യൂഡൽഹി, മുംബൈ കേന്ദ്രീകരിച്ചാണ് റിക്രൂട്ട്മെന്റ്. ശ്രീലങ്ക, മനില, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുപ്പുണ്ട്.
കോർപറേറ്റ് ആൻഡ് കൊമേഴ്സ്യൽ, മാനേജ്മെന്റ്, കാർഗോ, കസ്റ്റമർ സർവിസ്, എൻജിനീയറിങ്, ൈഫ്ലറ്റ് ഓപറേഷൻസ്, ഗ്രൗണ്ട് സർവിസ്, സേഫ്റ്റി, സെക്യൂരിറ്റി, ഡിജിറ്റൽ, ഫ്രണ്ട് ഓഫ് ഹൗസ്, അഡ്മിനിസ്ട്രേഷൻ, സെയിൽസ് ആൻഡ് ഫിനാൻസ് തുടങ്ങിയ ഒഴിവുകളിലേക്ക് മിടുക്കരായ ഉദ്യോഗാർഥികളെ തേടുന്നതായി അറിയിപ്പിൽ വ്യക്തമാക്കി. തങ്ങളുടെ ഏറ്റവും സമീപ നഗരങ്ങൾ തിരഞ്ഞെടുത്താണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതെന്നും അറിയിച്ചു.
إرسال تعليق