റബീഹ് 2022: ബ്രോഷർ പ്രകാശനം മുൻ മന്ത്രി ഡോ.എം.കെ. മുനീർ എംഎൽഎ നിർവഹിച്ചു

(www.kl14onlinenews.com)
(15-Sep -2022)

റബീഹ് 2022: ബ്രോഷർ പ്രകാശനം മുൻ മന്ത്രി ഡോ.എം.കെ. മുനീർ എംഎൽഎ നിർവഹിച്ചു
ദുബായ്: ദുബായ് കെഎംസിസി ഉദുമ മണ്ഡലം മത കാര്യാ വിഭാഗതിന്നു കീഴിലായി വർഷം തോറും റഹീബ് എന്ന ശീർഷകത്തിൽ   നടത്തി വരുന്ന നബി ദിനാഘോഷ പരിപാടി ഈ വാഷർഷവും വളരേ വിപുലമായി  2022 ഒക്ടോബർ 9 തിയ്യതി ദുബായ് കെഎംസിസി ആസ്ഥാനത്തു വെച്ച് നടക്കും. റബീഹ് 2022 പ്രചരണ  പരിപാടിക്ക് തുടക്കം കുറിച്ചുംകൊണ്ടുള്ള ബ്രൗഷർ  മുൻ മന്ത്രി ഡോക്ടർ എം.കെ. മുനീർ MLA ദുബായ് കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിലിന് നൽകി പ്രകാശനം നടത്തി.
ഒക്ടോബർ 9 നു നടക്കുന്ന റബീഹ് 2022  നബി ദിനാഘോഷ പരിപാടിയിൽ മദ്ഹ് ഗാനം, ബുർദാ മജ്ലിസ്, മദ്ഹ് റസൂൽ പ്രഭാഷണം നടക്കും.
ദുബായ് കെഎംസിസി സംസഥാന ഓർഗനൈസിംഗ് സെക്രട്ടറി ഹംസാ തൊട്ടി, സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ, ജില്ലാ ആക്ടിങ് പ്രസിഡണ്ട് സി.എച്. നൂറുദ്ദിൻ, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ  ഹനീഫ് ടി.ആർ, മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ഷബീർ കീഴൂർ, ആക്ടിങ് ജനറൽ സെക്രട്ടറി സിദ്ദീഖ് അടൂർ, ട്രഷറർ സി.എ ബഷീർ പള്ളിക്കര, വൈസ് പ്രസിഡണ്ട് നിസാർ മാങ്ങാട്, സെക്രട്ടറി ആരിഫ് ചെരുമ്പ, മുനീർ പള്ളിപ്പുറം മണ്ഡലം മുൻ പ്രസിഡണ്ട് മുനീർ ബന്ദാട് എന്നിവർ സംബഡിച്ചു.

Post a Comment

Previous Post Next Post