കരിപ്പൂരിൽ രണ്ടരക്കോടിയുടെ സ്വർണം പിടികൂടി; കടത്താൻ സഹായിച്ച ഇൻഡിഗോ ജീവനക്കാർ അറസ്റ്റിൽ

(www.kl14onlinenews.com)
(15-Sep -2022)

കരിപ്പൂരിൽ രണ്ടരക്കോടിയുടെ സ്വർണം പിടികൂടി; കടത്താൻ സഹായിച്ച ഇൻഡിഗോ ജീവനക്കാർ അറസ്റ്റിൽ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. രണ്ടരക്കേടിയോളം വില വരുന്ന 4.9 കിലോ സ്വര്‍ണ്ണ മിശ്രിതമാണ് പിടികൂടിയത്. സ്വര്‍ണ്ണ കടത്തിന് കൂട്ടുനിന്ന ഇന്‍ഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെയും കസ്റ്റംസ് പിടിച്ചു. യാത്രക്കാരന്റെ ബാഗേജില്‍ ആയിരുന്നു സ്വര്‍ണം. സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരന്‍ ബാഗേജ് ഉപേക്ഷിച്ച് മുങ്ങി. ഉപേക്ഷിക്കപ്പെട്ട ബാഗ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ജീവനക്കാരുടെ പങ്ക് വ്യക്തമായത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തിലും ഇത്തരത്തില്‍ സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു. അനധികൃതമായി കടത്താന്‍ ശ്രമിച്ച 1531 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെര്‍ക്കള, കാഞ്ഞങ്ങാട് സ്വദേശികളായ ഇബ്രാഹിം ഖലീല്‍, അബ്ദുള്‍ ബാസിത് എന്നിവരാണ് അറസ്റ്റിലായത്.

Post a Comment

Previous Post Next Post