ഹിജാബ് വിലക്ക് കാരണം മുസ്ലീം വിദ്യാ‍ര്‍ത്ഥിനികളുടെ പഠനം മുടങ്ങിയെന്ന് കപിൽ സിബൽ

(www.kl14onlinenews.com)
(16-Sep -2022)

ഹിജാബ് വിലക്ക് കാരണം മുസ്ലീം വിദ്യാ‍ര്‍ത്ഥിനികളുടെ പഠനം മുടങ്ങിയെന്ന് കപിൽ സിബൽ
ഡൽഹി: ഹിജാബ് വിലക്ക് മുസ്ലിം വിദ്യാർത്ഥിനികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. കർണ്ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹർജിയിൽ വാദം കേൾക്കുന്ന സുപ്രീംകോടതി ബഞ്ചിനു മുമ്പാകെയാണ് കപിൽ സിബൽ ഇക്കാര്യം പറഞ്ഞത്.

വിലക്കേർപ്പെടുത്തിയ ഒരു സ്ഥാപനത്തിൽ നിന്ന് 150 വിദ്യാർത്ഥിനികൾ ടിസി വാങ്ങി പോയതിനുള്ള രേഖയും സിബൽ കോടതിയിൽ നൽകി. ഹിജാബ് സംസ്കാരത്തിൻറെ ഭാഗമാണെന്നും സിബൽ പറഞ്ഞു. സിഖ് മതവിഭാഗത്തിൻറെ ടർബന് നല്കുന്ന ഇളവ് ഹിജാബിൻറെ കാര്യത്തിലും വേണമെന്ന് അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു. ഹർജിയിൽ തിങ്കളാഴ്ച വാദം തുടരും.

Post a Comment

Previous Post Next Post